തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആർടിസി പൊതുജനങ്ങൾക്കായി പെട്രോൾ പമ്പുകൾ തുറക്കുന്നു. ഇതിന് മുന്നോടിയായി ജീവനക്കാരുടെ പരിശീലനത്തിനു തുടക്കമായി. ആകെ 80 ജീവനക്കാർക്കാണ് നാലു ദിവസങ്ങളിലായി പരിശീലനം.

നഷ്ടത്തിലോടുന്ന കെഎസ്ആർടിസിയുടെ വരുമാനം വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഡിപ്പോകളിലെ ഇന്ധന പമ്പുകൾ പൊതുജനങ്ങൾക്കും ഉപയോഗിക്കാവുന്ന തരത്തിൽ തുറന്നുകൊടുക്കാൻ തീരുമാനിച്ചത്. കെഎസ്ആർടിസിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു നടപടി.

കോഴിക്കോട് ജില്ലയിൽ മാവൂർ റോഡിലെ ബസ് ടെർമിനലിലാണ് അടുത്ത മാസം പമ്പ് തുറക്കുക. കോഴിക്കോടിനു പുറമേ തിരുവനന്തപുരത്ത് ലുലു മാളിനു സമീപത്തെ കോകോ പമ്പിലും

തൃശൂരിൽ പൊങ്ങം ജൂബിലി റീട്ടെയിൽ യൂണിറ്റിലുമാണ് ജീവനക്കാർക്കുള്ള പരിശീലനം നടക്കുന്നത്. പത്ത് ഡിപ്പോകളിലെ ജീവനക്കാർക്കാണ് പരിശീലനം.