കോതമംഗലം: മാമലക്കണ്ടത്ത് വിറകുശേഖരിക്കാൻ പോയ ആദിവാസി സ്ത്രീക്ക് കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്.ആദിവാസി മേഖലയായ മാമലക്കണ്ടം ഇളംബ്ലാശേരി അഞ്ചുകുടി പുളിക്കൽ കേശവന്റെ ഭാര്യ അമ്മിണിക്കാണ് പരിക്കേറ്റത്.

വിറകു ശേഖരിക്കുന്നതിനിടെ ആനയുടെ മുന്നിൽ പെടുകയായിരുന്നു. തുമ്പി കൈ കൊണ്ട് അടിച്ച് തെറിപ്പിക്കുകയായിരുന്നു. തൊട്ടടുത്ത ഇല്ലിക്കാട്ടിൽ വീണതാണ് വീട്ടമ്മക്ക് രക്ഷയായത്. ആക്രമണത്തിൽ ഇവരുടെ നട്ടെല്ലിനാണ് പരിക്കേറ്റിട്ടുള്ളത്.

അലർച്ച കേട്ട് ഓടി കൂടിയ നാട്ടുകാർ അമ്മിണിയെ കോതമംഗലം സർക്കാർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. വനമേഖലയാൽ ചുറ്റപ്പെട്ട മാമലക്കണ്ടത്ത് അടുത്തിടെ കാട്ടാന ശല്യം രൂക്ഷമായിരിക്കുകയാണ്. പരിക്കേറ്റ അമ്മിണിയെ ഏറെ നേരം തോളിലേറ്റി ചുമന്നാണ് ഉറ്റവർ വാഹന സൗകര്യമുള്ളിടത്തുവരെ എത്തിച്ചത