- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒരൊറ്റ കോവിഡ് മരണം പോലുമില്ലാതെ പത്ത് ദിവസം പിന്നിട്ട് ബഹ്റൈനും ഖത്തറും
മനാമ: കഴിഞ്ഞ 10 ദിവസത്തിനിടെ ഒരു കോവിഡ് മരണം പോലും റിപ്പോർട്ട് ചെയ്യപ്പെടാതെ ബഹ്റൈനും ഖത്തറും. മറ്റ് ഗൾഫ് രാജ്യങ്ങളിൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും കോവിഡ് കണക്കുകൾ പൊതുവെ ആശ്വാസകരമായ നിലയിലാണ്.
ബഹ്റൈനിൽ ജൂലൈ 29നാണ് അവസാനമായി കോവിഡ് മരണം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ജനുവരിക്ക് ശേഷം ഇതാദ്യമായാണ് കോവിഡ് മരണങ്ങളില്ലാതെ പത്ത് ദിവസം കടന്നുപോകുന്നത്. ഖത്തറിലും ജൂലൈ 28ന് ശേഷം കോവിഡ് ബാധിച്ചുള്ള മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
യുഎഇയിൽ ജൂലൈ 30 മുതൽ ഇക്കഴിഞ്ഞ ശനിയാഴ്ച വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ 32 മരണങ്ങൾ സംഭവിച്ചു. സൗദി അറേബ്യയിൽ 94 മരണങ്ങളും ഒമാനിൽ 104 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. കുവൈത്തിൽ 57 പേരാണ് ഇക്കാലയളവിൽ കോവിഡ് ബാധിച്ച് മരിച്ചത്.
ന്യൂസ് ഡെസ്ക്
Next Story