- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ലോക്ഡൗണിനിടയിലും കോവിഡ് കേസുകൾ കുറയാതെ ന്യൂസൗത്ത് വെയ്ൽസ്; രോഗികളുടെ എണ്ണം 365ലെത്തി;മെൽബണിലെ ലോക്ക്ഡൗൺ നീട്ടാൻ സാധ്യത; വിക്ടോറിയയിൽ ലോക്ഡൗൺ പിൻവലിച്ചു
നഗരത്തിൽ കോവിഡ് -19 കേസുകൾ വർദ്ധിക്കുന്നതിനാൽ മെൽബണിലെ കടുത്ത ലോക്ക്ഡൗൺ വ്യാഴാഴ്ചയും അവസാനി്ക്കില്ലെന്ന സൂചനകളാണ് പുറത്ത് വരുന്നത്. നിയന്ത്രണങ്ങൾ എടുത്തുകളയുന്നതിന്, ദൈനംദിന കേസുകളുടെ എണ്ണം പൂജ്യത്തിലോ അതിനടുത്തോ ആയിരിക്കണം, എന്നാൽ വിക്ടോറിയ ചൊവ്വാഴ്ച 20 പ്രാദേശിക കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. അവരിൽ അഞ്ചുപേർ മാത്രമാണ് ക്വാറന്റെയ്‌നിൽ ഉള്ളത്. അതിനാൽ തന്നെ ലോക്ഡൗൺ നീളുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്.
എന്നാൽ ഒന്നര മാസമായി തുടരുന്ന ലോക്ക്ഡൗണിനിടയിലും ന്യൂ സൗത്ത് വെയിൽസിലെ കോവിഡ് ബാധ പുതിയ റെക്കോർഡിലെത്തി.ന്യൂ സൗത്ത് വെയിൽസിൽ 356 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്കോവിഡ് തുടങ്ങിയ ശേഷമുള്ള ഏറ്റവും ഉയർന്ന പ്രാദേശിക രോഗബാധയാണ് ഇത്.മൂന്നു പേർ കൂടി കോവിഡ് മൂലം മരിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാൽ വിക്ടോറിയയുടെ ഉൾനാടൻ മേകലകളിൽ ലോക്ക്ഡൗൺ പിൻവലിച്ചു. ബൈറൺ ഷയർ, റിച്ച്മണ്ട് വാലി, ലിസ്മോർ, ബലിന ഷയർ തുടങ്ങിയ കൗൺസിൽ മേഖലകൾ തിങ്കളാഴ്ചആറ് മണി മുതൽ ലോക്ക്ഡൗണിലാണ്.കൂടാതെ ടാംവർത്തിൽ അഞ്ച് മണി മുതൽ ഒരാഴ്ചത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.