- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
ഇന്ത്യൻ വിമാനങ്ങൾക്ക് വാതിൽതുറക്കാതെ കാനഡ; വിമാന വിലക്ക് വീണ്ടും നീട്ടി; സെപ്റ്റംബർ 21 വരെ വിലക്ക് നീട്ടി
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസ് വിലക്ക് നീട്ടി കാനഡ. സെപ്റ്റംബർ 21 വരെയാണ് വിലക്ക് നീട്ടിയത്. പബ്ലിക് ഹെൽത്ത് ഏജൻസി ഓഫ് കാനഡയാണ് ഉത്തരവിട്ടത്.ദക്ഷിണ ഏഷ്യൻ രാജ്യങ്ങൾ കൊറോണ വ്യാപനം തടയാനുള്ള കഠിന പരിശ്രമത്തിലാണ്. ഇതിനാലാണ് ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾക്ക് വിലക്കേർപ്പെടുത്തിയതെന്ന് കാനഡ അറിയിച്ചു.
ഇത് അഞ്ചാം തവണയാണ് കാനഡ വിമാന സർവീസ് വിലക്ക് നീട്ടുന്നത്. ഏപ്രിൽ 22നാണ് രാജ്യം ഇന്ത്യയിൽ നിന്നുമുള്ള വിമാനങ്ങൾക്ക് വിലക്ക് പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 21 വരെയായിരുന്നു മുമ്പ് നിശ്ചയിച്ചപ്രകാരം വിലക്ക്. ഇതാണ് സെപ്റ്റംബർ 21 വരെ നീട്ടിയത്.
എന്നാൽ, ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക്, മൂന്നാമതൊരു രാജ്യത്ത് പോയി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി കാനഡയിലെത്താം.
Next Story