- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
പ്രവാസി പ്രക്ഷോഭം: ദോഹയിലും ജനകീയ ഇമെയിൽ ക്യാമ്പയിൻ സംഘടിപ്പിച്ചു
ദോഹ : പ്രവാസി വെൽഫെയർ ഫോറം കേരള പ്രവാസി പ്രശ്ങ്ങൾ ഉന്നയിച്ചു സംഘടിപ്പിക്കുന്ന ക്യാമ്പയിൻെ ഭാഗമായി ദോഹയിലും ജനകീയ ഇമെയിൽ ക്യാമ്പയിൻ സംഘടിപ്പിച്ചു . ഇന്ത്യൻ പ്രധാനമന്തി, വിദേശ കാര്യ മന്ത്രി , കേരള മുഖ്യമന്ത്രി എന്നിവർക്ക് ഖത്തറിലെ നൂറുകണക്കിന് പ്രവാസികൾ ഇമെയിൽ അയച്ചു .
കേരളത്തിലേക്ക് തിരിച്ചുവന്ന തൊഴിൽ നഷ്ടപ്പെട്ടവരും വലിയ സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവരുമായ പ്രവാസികൾക്കായി കേരള സർക്കാർ പ്രത്യേക പുനരധിവാസ പ്രെജക്ട് ഉടൻ നടപ്പിലാക്കുക , കോവിഡ് മൂലം വിദേശങ്ങളിൽ മരണപ്പെട്ടവരുടെ ആശ്രിതർക്കായി പ്രത്യേക ധനസഹായ പാക്കേജ് നടപ്പിലാക്കുക ,. പഠിച്ചു കൊണ്ടിരിരിക്കുന്ന മക്കൾക്കു വേണ്ടി പ്രഖ്യാപിച്ച സഹായധനം പ്രവാസികളുടെ മക്കൾക്കും നൽക്കുക , മതാപിതാക്കൾ രണ്ട് പേരും മരണപ്പെട്ടാൽ മാത്രമെ ധനസഹായം നൽകുകയുള്ളൂ എന്ന നിബന്ധന മാറ്റി ഒരാൾ മരണപ്പെട്ടാലും ധനസഹായം നൽകുക ,വിദേശങ്ങളിൽ നിന്ന് നാട്ടിൽ എത്തിയവരുടെ തിരിച്ചു പോക്കിനുള്ള യാത്രാ പ്രശ്‌ന പരിഹാരത്തിന് കൃത്യമായ നയതന്ത്ര ഇടപെടൽ നടത്തുക ,വിദേശങ്ങളിൽ ജോലി നഷ്ടപ്പെട്ടും വാടക കൊടുക്കാൻ കഴിയാതെയും ചികിത്സക്ക് പണമില്ലാതെയും പ്രയാസപ്പെടുന്ന പ്രവാസികൾക്ക് എംബസികളിലെ ഐ സി ഡബ്ലു ഫണ്ട് ഉപയോഗപ്പെടുത്തി സാമ്പത്തിക സഹായം നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് ഇമെയിലിലൂടെ കേന്ദ്ര, കേരള സർക്കാരുകളോട് ആവശ്യപെട്ടത് .
പരിപാടിയുടെ ഉത്ഘാടനം കൾച്ചറൽ ഫോറം വൈസ് പ്രസിഡന്റ് ശശിധര പണിക്കർ നിർവഹിച്ചു . ചടങ്ങിൽ ആക്ടിങ് പ്രസിഡന്റ് സാദിഖ് ചെന്നാടൻ അധ്യക്ഷത വഹിച്ചു . മറ്റു ഭാരവാഹികളായ മുഹമ്മദ് കുഞ്ഞി ടി. കെ , തോമസ് സക്കറിയ , സുഹൈൽ ശാന്തപുരം , മജീദ് അലി , മുഹമ്മദ് റാഫി , തസീൻ അമീൻ , സുന്ദരൻ തിരുവനതപുരം , ചന്ദ്രമോഹൻ , റുബീന ,ഷംസീർ ഹസൻ എന്നിവർ പങ്കെടുത്തു . ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന പരിപാടിയിൽ ലോക കേരള സഭാംഗം റഊഫ് കൊണ്ടോട്ടി , അനീസ് മാള തുടങ്ങിയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ ഉൾപ്പെടെയുള്ളവർ പങ്കാളികളായി .