- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ജാക്സൺവിൽ ചർച്ചിലെ ആറു പേർ രണ്ടാഴ്ചക്കുള്ളിൽ കോവിഡ് ബാധിച്ച് മരിച്ചു
ജാക്സൺവിൽ (ഫ്ലോറിഡ) : ഫ്ലോറിഡാ സംസ്ഥാനത്ത് കോവിഡ്വ്യാ പിക്കുന്നതിനിടയിൽ ജാക്സൺവില്ലയിലെ ഒരു പള്ളിയിൽ ആരാധിച്ചിരുന്ന ആറു പേർ രണ്ടാഴ്ചക്കുള്ളിൽ കോവിഡ് ബാധിച്ച് മരിച്ചതായി പാസ്റ്റർ.ജാക്സൺവില്ല ഇമ്പാക്ട് ചർച്ചിലെ പാസ്റ്റർ ജോർജ് ഡേവിസാണ് ഈ വിവരം ഓഗസ്റ്റ് 8 ഞായറാഴ്ച മാധ്യമങ്ങളെ അറിയിച്ചത് .
ഞായറാഴ്ച പള്ളി വാക്സിനേഷൻ കേന്ദ്രമാക്കി മാറ്റി . മരിച്ച ആര് പേരും വാക്സിനേഷൻ സ്വീകരിച്ചിരുന്നില്ലാ എന്നും ചർച്ചിനെ സംബന്ധിച്ച് ഈ ആഴ്ച അത്യധികം വേദനാജനകമായിരുന്നുവെന്നും പാസ്റ്റർ പറഞ്ഞു. ഫേസ്‌ബുക്കിലൂടെ ചർച്ച് സർവീസ് ലൈവ് സ്ട്രീം ചെയ്യുന്നതിനിടെ ഏറ്റവും ഒടുവിൽ കോവിഡ് ബാധിച്ച് മരിച്ചത് ഗായകസംഘത്തിലെ ചെറുപ്പക്കാരിയായ ഒരു യുവതിയായിരുന്നുവെന്നും പാസ്റ്റർ വെളിപ്പെടുത്തി നാല് പേർ 35 വയസ്സിന് താഴെയുള്ളവരും ആയിരുന്നു .ചർച്ചിലെ പത്തിനും പതിനഞ്ചിനും ഇടയിലുള്ളവർ ആശുപത്രിയിൽ കോവിഡ് ബാധിച്ചും പത്തോളം പേർ വീട്ടിലും ചികിത്സയിലാണ്.
ഞായറാഴ്ച യൂണിവേഴ്‌സിറ്റി ഓഫ് ഫ്ലോറിഡാ ഹെൽത്തുമായി സഹകരിച്ച് നടത്തിയ വാക്സിനേഷൻ ക്യാമ്പ് ആവശ്യമുള്ളവർക്ക് വാക്സിനേഷൻ നൽകി . എന്നാൽ ഞാൻ ആരെയും അതിന് നിർബന്ധിക്കുകയില്ലെന്നും പാസ്റ്റർ പറഞ്ഞു .