- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്വിറ്റ് ഇന്ത്യ കൊറോണ ക്യാമ്പയിൻ : വിജയികളെ പ്രഖ്യാപിച്ച് എൻ സി ഡി സി
കൊച്ചി: രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന കോവിഡ് പ്രതിസന്ധി അതിജീവിക്കാൻ വ്യത്യസ്തമായൊരു ആശയവുമായി ദേശീയ സന്നദ്ധ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്മെന്റ് കൗൺസിൽ (എൻ സി ഡി സി )ക്വിറ്റ് ഇന്ത്യ കൊറോണ ' എന്ന പേരിൽ രാജ്യാന്തര ക്യാമ്പയിൻ നടത്തിയിരുന്നു.
ക്യാമ്പയിനിൽ പങ്കെടുത്തവരിൽ നിന്ന് വിജയികളെ പ്രഖ്യാപിച്ചിരിക്കുകയാണ് സംഘടന.
വിജയികളായവർ ഡോ :സരോജ് ദീപകുമാർ കന്തരിയ ഗുജറാത്ത് ,(ഒന്നാം സമ്മാനം ), രാജേഷ് എസ് പർദേശി മഹാരാഷ്ട്ര (രണ്ടാം സമ്മാനം ), നികിത ദേഷ്പാണ്ടെ സൂര്യവൻഷി മധ്യപ്രദേശ് (മൂന്നാം സമ്മാനം ). തിരഞ്ഞെടുത്ത പതിനൊന്ന് പേർക്ക് പ്രോത്സാഹന സമ്മാനവും പ്രഖ്യാപിച്ചു. വിജയികൾക്ക് ക്യാഷ് പ്രൈസുകൾ എൻ സി ഡി സി വരും ദിനങ്ങളിൽ കൈമാറും .
പ്രശസ്തയായ ആർട്ടിസ്റ്റും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ് ജേതാവുമായ ജീന നിയാസ്, അഡ്വക്കേറ്റ് റോബിൻ രാജു, നമ്രത സിങ് എന്നിവർ ആയിരുന്നു വിധികർത്താക്കൾ.
വ്യക്തികൾ സ്വയം എടുക്കേണ്ട സുരക്ഷാ മുൻകരുതലുകൾ, അവരുടെ കുടുംബാംഗളുടെ സുരക്ഷക്കായി ചെയ്യേണ്ട മുൻകരുതലുകൾ, അവരുടെ തൊഴിൽ ഇടങ്ങളിൽ എടുക്കേണ്ട മുൻകരുതലുകൾ എന്നീ മൂന്നു തലങ്ങളിൽ കോവിഡ് സുരക്ഷാ അവബോധം സൃഷ്ടിക്കുന്നതിനായി വെബ്സൈറ്റിലൂടെ 'ക്വിറ്റ് ഇന്ത്യ കൊറോണ ' ക്യാമ്പയിൻനടത്തിയത്. ഒപ്പം കോവിഡ് വ്യാപനം തടയുന്നതിനായി സന്നദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരുടെ വിവര ശേഖരണവും പദ്ധതി ലക്ഷ്യമിട്ടിരുന്നു.
കോവിഡ് സുരക്ഷാ അവബോധം വ്യക്തികളിലും, സമൂഹത്തിലും ദൃഢമാക്കാൻ ക്യാമ്പയിൻ കൊണ്ട് സാധ്യമായെന്ന് എൻ സി ഡി സി മാസ്റ്റർ ട്രെയിനർ ബാബ അലക്സാണ്ടർ പറഞ്ഞു.ക്യാമ്പയിൻ തുടക്കത്തിൽത്തന്നെ മികച്ച പ്രതികരണമാണ് ജനങ്ങളിൽനിന്നും ലഭിച്ചതെന്ന് ക്യാമ്പയിൻ ചീഫ് കോർഡിനേറ്റർ ഡോ. ശ്രുതി ഗണേശും പറഞ്ഞു.
വിജയികളുടെ വിശദമായ വിവരങ്ങൾ NCDC വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് ഈ വെബ്സൈറ്റ് ലിങ്ക് സന്ദർശിക്കുക: https://ncdconline.org