- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമയിൽ അര നൂറ്റാണ്ട്: നടൻ മമ്മൂട്ടിയെ സംസ്ഥാന സർക്കാർ ആദരിക്കും
തിരുവനന്തപുരം: സിനിമയിൽ അര നൂറ്റാണ്ട് പൂർത്തിയാക്കിയ നടൻ മമ്മൂട്ടിയെ സംസ്ഥാന സർക്കാർ ആദരിക്കും. സിനിമ, സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ നിയമസഭയിൽ അറിയിച്ചതാണ് ഇത്.
ഈ മാസം ആറിനാണ് മമ്മൂട്ടി സിനിമയിൽ അൻപത് വർഷങ്ങൾ പൂർത്തിയാക്കിയത്. മമ്മൂട്ടി ആദ്യം സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ട 'അനുഭവങ്ങൾ പാളിച്ചകൾ' റിലീസ് ചെയ്യപ്പെട്ടത് 1971 ഓഗസ്റ്റ് ആറിനാണ്. സോഷ്യൽ മീഡിയയിലൂടെ നിരവധി ആരാധകരും സിനിമാപ്രവർത്തകരുമാണ് തങ്ങളുടെ പ്രിയതാരത്തിന് ആശംസകൾ നേർന്നതും തങ്ങളുടെ മമ്മൂട്ടി അനുഭവങ്ങൾ പങ്കുവച്ചതും.
എന്നാൽ കരിയറിലെ മറ്റു പല നാഴികക്കല്ലുകളും ആഘോഷിക്കാതിരുന്നതുപോലെ ഈ ദിവസവും സാധാരണ പോലെയാണ് മമ്മൂട്ടിയുടെ ജീവിതത്തിലൂടെ കടന്നുപോയത്. എന്നാൽ ആശംസകൾക്ക് സോഷ്യൽ മീഡിയയിലൂടെ അദ്ദേഹം നന്ദി അറിയിച്ചിരുന്നു. 'ഓരോരുത്തരിൽ നിന്നുമുള്ള ഈ സ്‌നേഹം എന്നെ കീഴടക്കിയിരിക്കുന്നു. എന്റെ സഹപ്രവർത്തകരും എല്ലായിടത്തുനിന്നുമുള്ള ആരാധകരും. നിങ്ങൾ ഓരോരുത്തരോടും നന്ദി', മമ്മൂട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചു.
മറുനാടന് മലയാളി ബ്യൂറോ