- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ പുഞ്ചിരി മടങ്ങിയെത്തി; ഒരു പാട് കാലത്തെ സങ്കടങ്ങൾക്ക് ശേഷം അമൃതയെ ഞങ്ങൾക്ക് തിരിച്ചു കിട്ടി: പിറന്നാൾ ദിനത്തിൽ അമൃതയെ കുറിച്ചുള്ള കുറിപ്പുമായി അഭിരാമി സുരേഷ്
ഗായിക അമൃതാ സുരേഷിന്റെ പിറന്നാൾ ആയിരുന്നു കഴിഞ്ഞ ദിവസം. കുടുംബാംഗങ്ങളും സഹൃത്തുക്കളും ചേർന്ന് അമൃതയുടെ പിറന്നാൾ ആഘോഷമാക്കുകയും ചെയ്തു. പിറന്നാൾ ദിനത്തിൽ അമൃതയെ കുറിച്ച് അനിയത്തി അഭിരാമി എഴുതിയ കുറിച്ച് വൈറലാവുകയാണ്.
ഒരുപാട് കാലം നീണ്ട സങ്കടങ്ങൾക്കൊടുവിൽ തങ്ങൾക്ക് അമൃതയെ പഴയതു പോലെ തിരിച്ചു കിട്ടി എന്നും ആ പുഞ്ചിരി മടങ്ങിയെത്തി എന്നും അഭിരാമി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ സുഹൃത്തുക്കളെയും കുടംബാംഗങ്ങളെയും കുറിച്ചും അഭിരാമി മനസ്സ് തുറന്നു. ഗായിക പങ്കുവച്ച ചിത്രങ്ങളും കുറിപ്പും ഇതിനോടകം ആരാധകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു.
അമൃതയുടെ പിറന്നാളിന് അഭിരാമി ഒരുക്കിയ സ്‌പെഷൽ വിഡിയോയും ആരാധകർ ഏറ്റെടുത്തിരുന്നു. അമൃതയുടെ രസകരമായ ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും ചേർത്താണ് പിറന്നാൾ സമ്മാനമായി സ്‌പെഷൽ വിഡിയോ തയ്യാറാക്കിയത്. അഭിരാമിയും അമൃതയും ഒരുമിച്ചു നടത്തിയ യാത്രകളുടെ ചിത്രങ്ങളും ഭക്ഷണം കഴിക്കുന്നിന്റെയും വർത്തമാനം പറയുന്നതിന്റെയും ദൃശ്യങ്ങളും വിഡിയോയിൽ ഉൾപ്പെടുത്തിയിരുന്നു.