ഡാളസ് : ഡാളസ് ഇൻഡിപെന്റന്റ് സ്‌ക്കൂൾ ഡിസ്ട്രിക്റ്റിലെ വിദ്യാർത്ഥികൾക്ക് മാസ്‌ക്ക് നിർബന്ധമാക്കികൊണ്ട് സൂപ്രണ്ട് മൈക്കിൾ ഫിനോസെ ഉത്തരവിട്ടു.ഐ.എസ്.ഡി.-അതിർത്തിയിൽ പ്രവേശിക്കേണ്ട വിദ്യാർത്ഥികൾക്ക് ഓഗസ്റ്റ് 10 മുതലാണ് മാസ്‌ക് നിർബന്ധമാക്കിയിരിക്കുന്നത്.ഡെൽറ്റാ വൈറസ് വ്യാപകമാകുന്നതാണ് മാസ്‌ക് നിർബന്ധമാക്കാൻ കാരണമെന്ന് സ്‌ക്കൂൾ സൂപ്രണ്ട് വിശദീകരിച്ചു.

ടെക്സസ് ഗവർണ്ണർ സ്‌ക്കൂളുകളിൽ മാസ്‌ക്ക് നിർബന്ധമാക്കുന്നതെന്ന് ഉത്തരവിട്ടിരുന്നുവെങ്കിലും, പ്രത്യേക സാഹചര്യം നില നിൽക്കുന്നതിനാൽ മാസ്‌ക് ഉപയോഗിക്കണമെന്നാണ് ഞങ്ങൾ തീരുമാനിച്ചിരിക്കുന്നതെന്ന് വാർത്താ സമ്മേളനത്തിൽ സൂപ്രണ്ട് പറഞ്ഞു.

എഡുക്കേഷ്ണൽ ഇൻസ്റ്റിറ്റിയൂഷന്റേയും, ജീവനക്കാരുടേയും സുരക്ഷ ഉറപ്പാക്കുന്നതിന് സ്വീകരിക്കുന്ന നടപടികൾ ഗവർണ്ണറുടെ ഉത്തരവ് ലംഘിക്കുന്നത്്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നോർത്ത് ടെക്സസ്സിലെ ഏറ്റവും വലിയതും, ടെക്സസ്സിലെ രണ്ടാമത്തേതും വലിയ സ്‌ക്കൂളാണ് ഡാളസ് ഐ.എസ്.ഡി.(ISD).

ഈ മാസാവസാനത്തോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടാകുമെന്നും, ഇന്നത്തെ നിലയിൽ തുടർന്നാൽ കാര്യങ്ങളുടെ ഗൗരവം വർദ്ധിക്കുമെന്നും യു.ടി.സൗത്ത് വെസ്റ്റേൺ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഐ.എസ്.ഡി.യുടെ തീരുമാനം ജില്ലാ കൗണ്ടി ജഡ്ജി ക്ലെ. ജങ്കിൻസ് സ്വാഗതം ചെയ്തു.