- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാശ്മീരിലേക്ക് ബുള്ളറ്റ് യാത്ര; അദ്ധ്യാപികയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്: രണ്ട് ദിവസത്തിനകം മറുപടി നൽകാനും ഉത്തരവ്
പയ്യന്നൂർ: മകൾക്കൊപ്പം ബുള്ളറ്റിൽ കശ്മീർ യാത്ര നടത്തിയ അദ്ധ്യാപികയ്ക്കു വിദ്യാഭ്യാസ വകുപ്പിന്റെ ഷോക്കോസ് (കാരണം കാണിക്കൽ) നോട്ടിസ്. മകൾക്കൊപ്പം യാത്ര നടത്തി ജനശ്രദ്ധ നേടിയ കാനായി നോർത്ത് യുപി സ്കൂൾ അദ്ധ്യാപിക കെ.അനീഷയ്ക്കാണ് പയ്യന്നൂർ എഇഒ പ്രധാന അദ്ധ്യാപിക വഴി കാരണം കാണിക്കൽ നോട്ടിസ് അയച്ചത്. ് സംസ്ഥാനം വിട്ടു പോകാൻ ഡിപ്പാർട്മെന്റ് അനുവാദം വാങ്ങാത്തതിനെ തുടർന്നാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
19ന്റെ പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് 20ന് പ്രധാന അദ്ധ്യാപികയ്ക്കും പ്രധാന അദ്ധ്യാപിക വഴി അനീഷയ്ക്കും നോട്ടിസ് അയച്ചത്. സർവീസ് റൂൾ അനുസരിച്ച് സംസ്ഥാനം വിട്ടു പോകാൻ ഡിപ്പാർട്മെന്റ് അനുവാദം വാങ്ങേണ്ടതുണ്ടെന്നും അദ്ധ്യാപിക അനുമതി വാങ്ങിയിട്ടില്ലെന്നും അതുകൊണ്ട് യാത്ര കൃത്യവിലോപവും അച്ചടക്ക ലംഘനവുമാണെന്നും ഷോക്കോസ് നോട്ടിസിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ബോധ്യപ്പെടുത്താനുണ്ടെങ്കിൽ 2 ദിവസത്തിനകം രേഖാമൂലം അറിയിക്കണമെന്നാണ് നോട്ടിസിൽ പറഞ്ഞിട്ടുള്ളത്.
അദ്ധ്യാപിക യാത്രയിലായതിനാൽ പ്രധാന അദ്ധ്യാപികയ്ക്ക് നോട്ടിസ് നൽകാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം വീട്ടിൽ തിരിച്ചെത്തിയ അദ്ധ്യാപിക ക്വാറന്റീനിലാണ്. കോവിഡ് പരിശോധനയിൽ നെഗറ്റീവായതിനാൽ അടുത്ത ദിവസം സ്കൂളിൽ ചെന്ന് അദ്ധ്യാപിക നോട്ടിസ് കൈപ്പറ്റും. പ്രധാനഅദ്ധ്യാപിക ഇക്കാര്യം അദ്ധ്യാപികയെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. ഇതൊരു നടപടിക്രമത്തിന്റെ ഭാഗമായി മാത്രമാണ് നോട്ടിസ് അയച്ചതെന്നാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം.