കുവൈറ്റ് സിറ്റി: കോവിഡ് 19 പശ്ചാത്തലത്തിൽ ഓൺലൈൻ സൂം പ്ലാറ്റ്‌ഫോമിലാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിൽ വൈസ് പ്രസിഡണ്ട് സണ്ണി മിറാൻഡ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അരുൾ രാജ് കെ വി സ്വാഗതം പറഞ്ഞ ചടങ്ങ് എൻ സി പി ഓവർസീസ് സെൽ ദേശീയ അധ്യക്ഷൻ ബാബു ഫ്രാൻസീസ് ഉദ്ഘാടനം ചെയ്തു.

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭ പരിപാടിയുടെ പ്രാധാന്യത്തെക്കുറിച്ചും ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള പോരാട്ടത്തിൽ നമ്മുടെ രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗത്തെക്കുറിച്ചും ആനുകാലിക കാലഘട്ടത്തിൽ ഗാന്ധിയൻ ആശയ , ആദർശങ്ങൾ ഉയർത്തിപ്പിടിച്ചുള്ള പ്രചാരണ പരിപാടികൾ തുടരേണ്ട ആവശ്യകതയെക്കുറിച്ചും മുഖ്യാതിഥിയായി പങ്കെടുത്ത് സന്ദേശം നൽകിയ എൻ സി പി ദേശീയ ജനറൽ സെക്രട്ടറി ടി.പി. പീതാംബരൻ മാസ്റ്റർ എക്‌സ് എംഎ‍ൽഎ. ഓർമ്മിപ്പിച്ചു.

ജോയിന്റ് സെക്രട്ടറി മാക്സ് വെൽ ഡിക്രൂസ്, ജോ ട്രഷറർ ശ്രീ ബിൻ എക്‌സിക്യൂട്ടീവ് അംഗങ്ങളായ നോബിൾ ജോസ് ,ബിജു സ്റ്റീഫൻ, മാത്യു ജോൺ, രവി മണ്ണായത്ത്, ശതാബ് അൻജും. ഓം പ്രകാശ് കുമാവത്ത് എന്നിവർ പങ്കെടുത്തു

വീഡിയോ ലിങ്ക്
https://we.tl/t-9HBsu0kjXA