- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മഹാഭൂരിപക്ഷം പേർക്കും ഋഷി സുനാക് പ്രധാനമന്ത്രിയാകണം; ബോറിസിനെ ഒരു വർഷത്തിനകം മാറ്റാൻ ടോറി അംഗങ്ങളും; ഇന്ത്യൻ വംശജനും ഇൻഫോസിസ് സ്ഥാപകന്റെ മരുമകനുമായ ചാൻസലർക്കായി മുറവിളികൂട്ടി ബ്രിട്ടീഷ് ജനത
കോവിഡ് പ്രതിസന്ധിയെ നേരിടാൻ തികഞ്ഞ അവധാനതയോടെ നടപ്പിലാക്കിയ സാമ്പത്തിക പരിഷ്‌കരങ്ങൾ ചാൻസലർ ഋഷി സുനാകിന്റെ ജനപ്രീതി കുത്തനെ ഉയർത്തിയിരിക്കുകയാണ്. ബോറിസ് ജോൺസൺ സ്ഥാനമൊഴിയുമ്പോൾ പ്രധാനമന്ത്രിയായി ഋഷി സുനാക് എത്തണമെന്ന് ബഹുഭൂരിപക്ഷം ബ്രിട്ടീഷുകാരും ആഗ്രഹിക്കുന്നതായി ഒരു അഭിപ്രായ സർവ്വേ വെളിപ്പെടുത്തുന്നു. മാത്രമല്ല, ഭരണകക്ഷി അംഗങ്ങളിൽ 47 ശതമാനത്തോളം പേർ ആഗ്രഹിക്കുന്നത് 12 മാസത്തിനുള്ളിൽ ബോറിസ് ജോൺസൺ സ്ഥാനമൊഴിഞ്ഞ് ഋഷിക്ക് അധികാരം കൈമാറണമെന്നാണ്.
പ്രധാനമന്ത്രിയേക്കാൾ ബുദ്ധിശാലിയും, സമർത്ഥനും വിശ്വസിക്കാൻ കൊള്ളാവുന്നവനും ചാൻസലർ ആണെന്നാണ് ഇപ്പോൾ ബ്രിട്ടീഷുകാർ കരുതുന്നത്. ഋഷി സുനാകും ബോറിസ് ജോൺസണും തമ്മിൽ അഭിപ്രയവ്യത്യാസം ഉടലെടുത്തിരിക്കുന്നു എന്ന വാർത്തകൾ പ്രചരിക്കുന്നതിനിടെ ഡെയ്ലി മെയിൽ നടത്തിയ അഭിപ്രായ സർവ്വേയിലാണ് ഇക്കാര്യങ്ങൾ പുറത്തുവന്നിരിക്കുന്നത്. ചാൻസലർ, പ്രധാനമന്ത്രിക്ക് അയച്ച ഒരു കത്ത് ചോര്ന്നു എന്നതിന്റെ പേരിൽ ഋഷിയെ ചാൻസലർ പദത്തിൽ നിന്നും തരംതാഴ്‌ത്തി ആരോഗ്യ സെക്രട്ടറിയാക്കും എന്നൊരു വാർത്ത പുറത്തുവന്നിരുന്നു.
എന്നാൽ, അന്ന് ഋഷിയുടെ അനുയായികൾ അവകാശപ്പെട്ടിരുനത് പോലെ അത്രയെളുപ്പം ഋഷിയെ തൊടാൻ ബോറിസ് ജോൺസന് കഴിയില്ലെന്നാണ് ഇപ്പോഴത്തെ സർവ്വേ ഫലം അടിവരയിട്ടു പറയുന്നത്. പാർട്ടി ഭേദമില്ലാതെ കൂടുതൽ ബ്രിട്ടീഷുകാരും ബോറിസ് ജോൺസൺ ഏറെനാൾ നമ്പർ 10 ഡൗണിങ് സ്ട്രീറ്റിൽ ഉണ്ടാകുന്നത് ഇഷ്ടപ്പെടുന്നില്ല. ഇതോടൊപ്പമാണ് ഋഷി സുനാക് കൂടുതൽ നല്ല പ്രധാനമന്ത്രിയായിരിക്കും എന്ന പ്രതീക്ഷ മുളയ്ക്കുന്നതും. മൊത്തം വോട്ടർമാരി 61 ശതമാനവും ഭരണകക്ഷി അംഗങ്ങളോയിൽ 46 ശതമാനവും ബ്രെക്സിറ്റിനു ശേഷം ബോറിസ് ജോൺസൺ ഒരു പരാജയമാണെന്ന് വിലയിരുത്തുന്നു.
42 ശതമാനം പേർ ഋഷി സുനാക് കൂടുതൽ നല്ല പ്രധാനമന്ത്രിയാകും എന്നു പറയുമ്പോൾ 24 ശതമാനം പേർ മാത്രമാണ് ബോറിസ് ജോൺസൺ പ്രധാനമന്ത്രിയായിതുടരണമെന്ന് ആഗ്രഹിക്കുന്നത്. ബോറിസിനു ശേഷം ഋഷി പ്രധാനമന്ത്രിയാകണമോ എന്ന ചോദ്യത്തിന് ഭരണകക്ഷി അംഗങ്ങളിലും അനുഭാവികളിലും 56 ശതമാനം പേർ പറഞ്ഞത് വേണം എന്നാണ്. അതിൽ 11 ശതമാനം പേർ ഇപ്പോൾ തന്നെ ഋഷി സ്ഥാനമേറ്റെടുക്കണമെന്നു പറയുമ്പോൾ 36 ശതമാനം പേർ ബോറിസ് ജോൺസന് പ്രധാനമന്ത്രി പദത്തിൽ ഒരു വർഷം കൂടി നൽകുകയാണ്.
2024 ഡിസംബറിലാണ് അടുത്ത തെരഞ്ഞെടുപ്പ്. അതിനു മുൻപ് തന്നെ ബോറിസ് ജോൺസന് സ്ഥാനം തെറിച്ചേക്കുമെന്ന ചില അഭ്യുഹങ്ങളും പുറത്തുവരുന്നുണ്ട്. സർവ്വേയിൽ പങ്കെടുത്തവരിൽ 40 ശതമാനം പേർ ഋഷിക്ക് അടുത്ത തെരഞ്ഞെടുപ്പിൽ വിജയസാധ്യത പ്രവചിക്കുമ്പോൾ 27 ശതമാനം പേർ മാത്രമാണ് ബോറിസ് ജോൺസനൊപ്പമുള്ളത്.
മറുനാടന് ഡെസ്ക്