- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ജിസിസിയിൽ ഏറ്റവും അധികം സ്‌കൂൾ ഫീസ് ഉള്ളത് ഖത്തറിൽ; സ്വകാര്യ സ്‌കൂളുകൾ അനുവാദമില്ലാതെ ഫീസ് വർധിപ്പിച്ചാൽ കടുത്ത നടപടിയെന്ന് മന്ത്രാലയം
ദോഹ : ഖത്തറിൽപുതിയ അധ്യയന വർഷം ആരംഭമാവുന്നതോടെ സ്വകാര്യ സ്‌കൂളുകൾക്ക് കർശന നിർദ്ദേശവുമായി വിദ്യാഭ്യാസ മന്ത്രാലയം. മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയില്ലാതെ സ്വകാര്യ സകൂൾ ഫീസിൽ വർദ്ധനയുണ്ടാവില്ലെന്ന് റിപ്പോർട്ട്.
ഇക്കാര്യത്തില്പരാതികൾ ലഭിച്ചാൽ ഉടനടി നടപടിയുണ്ടാകും. ഫീസ് വർധനവ് വിദ്യാഭ്യാസ സേവനങ്ങളുടെ നിലവാരത്തിന് അനുസൃതമാണെന്ന് അധികൃതർ കണക്കിലെടുക്കുന്നു.വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ഫീസ് വർധനവ് അധികൃതർ പരിശോധിച്ച ശേഷം മാത്രം നടപടിയെടുക്കുമെന്നും ഖത്തർ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രസ്താവനയെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
ജിസിസി രാജ്യങ്ങളിൽ വെച്ച് സ്‌കൂൾ ഫീസ് ഏറ്റവും കൂടുതൽ ഖത്തറിലെന്ന് റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഖത്തറിലെ സ്വകാര്യ സ്‌കൂളുകൾ ഓരോ വർഷവും ഫീസ് ക്രമാനുഗതമായി വർധിപ്പിക്കുകയാണെന്നും ഇത് തങ്ങൾക്ക് താങ്ങാനാവുന്നില്ലെന്നും സ്വദേശി രക്ഷിതാക്കൾ ഉൾപ്പെടെയുള്ളവർ ചൂണ്ടിക്കാണ്ടിയിരുന്നു. ഇക്കാര്യത്തിൽ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഭാഗത്തു നിന്ന് ശക്തമായ നടപടികൾ ഉണ്ടാവണമെന്നും അവർ ആവശ്യപ്പെട്ടു.