വാഷിങ്ടൺ ഡി.സി : ഇസ്രയേൽ, ഫ്രാൻസ് , തായ്‌ലൻഡ് , ഐസ്ലാൻഡ് തുടങ്ങി നിരവധി രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന അമേരിക്കൻ പൗരന്മാർക്ക് യു.എസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ മുന്നറിയിപ്പ്ഈ രാജ്യങ്ങളിൽ കോവിഡ് കേസ്സുകൾ വർദ്ധിക്കുന്നതിനെ തുടർന്നാണ് മുന്നറിയിപ്പ് നൽകുന്നതെന്ന് ആഗസ്ററ് 9 ന് സി.ഡി.സി പുറത്തുവിട്ട അറിയിപ്പിൽ ചൂണ്ടികാണിക്കുന്നു .

ലെവൽ 4 എന്ന ഏറ്റവും ഉയർന്ന തോതിലാണ് ഈ രാജ്യങ്ങളിൽ കോവിഡ് വ്യാപകമാകുന്നത് . ജൂലൈ മാസം തന്നെ ഇസ്രയേലിലേക്ക് പോകുന്ന യാത്രക്കാർക്ക് സി.ഡി.സി മുന്നറിയിപ്പ് നൽകിയിരുന്നു .ആസ്ട്രിയ, ക്രൊയേഷ്യ, എൽസാവദോർ, കെനിയ, ജമൈക്ക തുടങ്ങിയ രാജ്യങ്ങളെ ലെവൽ 3 ലാണ് സി.ഡി.സി ഉൾപ്പെടുത്തിയിരിക്കുന്നത് .

ഫ്രാൻസിൽ പ്രവേശിക്കുന്നവർക്ക് അവരുടെ ക്യൂ ആർ കോഡ് കാണിക്കണമെന്ന് നിർബന്ധമാക്കിയിട്ടുണ്ട് . ഒരു പ്രത്യേക തരം വൈറസ് ഫ്രാൻസിലെ റെസ്റ്റോറന്റ് , കഫെ എന്നിവടങ്ങളിൽ കണ്ടുവരുന്നുണ്ട് . കൂടുതൽ പേരെ വാക്സിനേറ്റ് ചെയ്യുന്നതിന് നിർബന്ധിക്കുന്നു . ഇതുവരെ 54 ശതമാനം പേരാണ് ഫ്രാൻസിൽ പൂർണ്ണമായും വാക്സിനേറ്റ് ചെയ്തിരിക്കുന്നത് . അമേരിക്കയിൽ നിന്നുള്ള യാത്രക്കാർക്ക് നിരവധി രാജ്യങ്ങൾ വിലക്കേർപ്പെടുത്തിയിട്ടുണ്ടെന്ന് സി.ഡി.സി അറിയിച്ചു