- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2031ലെ നിയമസഭാ തെരഞ്ഞെടുപ്പോടെ മുസ്ലിം ലീഗിന്റെ അക്കൗണ്ട് പൂട്ടിക്കും: നിയമസഭയിൽ എ.എൻ ഷംസീർ; ലീഗ് ഉറങ്ങുന്ന സിംഹമാണെന്നും അതിനെ വെറുതെ ചൊറിഞ്ഞ് ഉണർത്തേണ്ട എന്നും മഞ്ഞളാംകുഴി അലിയുടെ മറുപടി
തിരുവനന്തപുരം: 2031ലെ നിയമസഭാ തെരഞ്ഞെടുപ്പോടെ കേരളത്തിൽ മുസ്ലിം ലീഗിന്റെ അക്കൗണ്ട് പൂട്ടിക്കുമെന്ന് എ.എൻ ഷംസീർ. നിയമസഭയിൽ ഉപധനാഭ്യർത്ഥന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ തെരഞ്ഞെടുപ്പോടുകൂടി ലീഗ് മൂന്ന് ജില്ലകളിലേക്ക് ഒതുങ്ങി. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ കോഴിക്കോട്, കാസർകോട് ജില്ലകളിലെ അക്കൗണ്ട് പൂട്ടിക്കും. തൊട്ടടുത്ത തെരഞ്ഞെടുപ്പോടെ മലപ്പുറം ജില്ലയിലെ അക്കൗണ്ടും പൂട്ടിക്കും. ഇന്ദിര ഗാന്ധിയുടെ മിറർ ഇമേജാണ് നരേന്ദ്ര മോദി. താടിയില്ലാത്ത മോദിയായിരുന്നു ഇന്ദിര ഗാന്ധിയെന്നും ഷംസീർ പറഞ്ഞു.
അതേസമയം, ലീഗിനെ തകർക്കാൻ ശ്രമിക്കുന്നത് ഐസ് കട്ടക്ക് പെയിന്റടിക്കുന്നത് പോലെയാണെന്ന് മഞ്ഞളാംകുഴി അലി എംഎൽഎ. ലീഗിനെ തകർക്കാനും ഇല്ലാതാക്കാനും ഒരുപാടുപേർ ശ്രമിച്ചിട്ടുണ്ട്. എത്രത്തോളം ലീഗിനെ എതിർക്കുന്നോ അതിന്റെ ഇരട്ടിയിൽ തിരിച്ചുവരും. അതിന് കഴിവുള്ള നേതാക്കളുണ്ടെന്നും മഞ്ഞളാംകുഴി അലി നിയമസഭയിൽ ഉപധനാഭ്യർഥനകളെ എതിർത്ത് നടത്തിയ പ്രസംഗത്തിൽ പറഞ്ഞു.
ലീഗിനോളം ആത്മാർഥതയുള്ള അണികളുള്ള പാർട്ടി അല്ലാഹുവിന്റെ ദുനിയാവിൽ വേറെയില്ല. സി.എച്ച്. മുഹമ്മദ് കോയ പറഞ്ഞതുപോലെ ലീഗ് ഉറങ്ങുന്ന സിംഹമാണ്. അതിനെ വെറുതെ ചൊറിഞ്ഞ് ഉണർത്തേണ്ട -മഞ്ഞളാംകുഴി അലി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ