- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡോക്ടറാകണമെന്ന് പറഞ്ഞ് വഴക്കിട്ടു; എൻട്രൻസ് ക്ലാസിനെച്ചൊല്ലി കലഹം പതിവായി: കരാട്ടെ ബെൽറ്റ് കൊണ്ട് അമ്മയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി പതിനഞ്ചുകാരി: കൊലപാതകം ആത്മഹത്യയാക്കാൻ ശ്രമം നടത്തിയതായും പൊലീസ്
മുംബൈ: കലഹത്തനിടെ അമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത് 15കാരിയായ മകൾ. മുംബൈയിലണ് സംഭവം. ഡോക്ടറാകാൻ പഠിക്കണമെന്ന് പറഞ്ഞ് അമ്മ വഴക്കിട്ടതോടെയാണ് പെട്ടെന്നുണ്ടായ ദേഷ്യത്തിൽ മകൾ അമ്മയെ കൊലപ്പെടുത്തിയത്. വഴക്കിനിടെ തലടയിച്ച് വീണ അമ്മയെ കരാട്ടെ ബെൽറ്റ് കൊണ്ട് മകൾ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കുട്ടി പൊലീസ് കസ്റ്റഡിയിലാണ്.
ഡോക്ടറാകാൻ താൽപര്യമില്ലാതിരുന്ന മകളും അമ്മയുമായി എൻട്രൻസ് ക്ലാസിനെച്ചൊല്ലി കലഹം പതിവായിരുന്നെന്നു പൊലീസ് പറഞ്ഞു. കൊലപാതകം നേരത്തേ ആസൂത്രണം ചെയ്തതല്ലെങ്കിലും കൊലയ്ക്കുശേഷം ആത്മഹത്യയാണെന്നു വരുത്തിത്തീർക്കാൻ പെൺകുട്ടി പലതും ചെയ്‌തെന്നും പൊലീസ് പറഞ്ഞു. ജുവനൈൽ ഹോമിലുള്ള കുട്ടിയെ വീട്ടിലെത്തിച്ചു തെളിവെടുത്തപ്പോഴാണു സത്യാവസ്ഥ വെളിപ്പെട്ടത്.
പ്രായപൂർത്തിയാകാത്തതിനാൽ കുട്ടിക്ക് പരമാവധി മൂന്ന് വർഷം വരെ തടവ് ലഭിക്കാനുള്ള സാധ്യതയാണുള്ളതെന്നും വ്യക്തമാക്കി. ഫോൺ ഉപയോഗത്തിന്റെ പേരിലുണ്ടായ വഴക്കിനെത്തുടർന്ന് ജൂലൈ 27ന് ബന്ധുവീട്ടിലേക്ക് ഇറങ്ങിപ്പോയ പെൺകുട്ടിയെ വീട്ടുകാർ പൊലീസ് സ്റ്റേഷനിലെത്തിച്ചു കൗൺസലിങ് നൽകിയിരുന്നു. പഠനമല്ലാതെ മറ്റെന്തെങ്കിലും ചെയ്താൽ അമ്മ വഴക്കു തുടങ്ങുമെന്ന് അന്നു കുട്ടി പരാതിപ്പെട്ടിരുന്നു. പിന്നീട് 30നുണ്ടായ വഴക്കിനിടെ തള്ളിയപ്പോൾ വീണ് അമ്മ അർധബോധാവസ്ഥയിലായെന്നും തുടർന്നാണു കൊലപ്പെടുത്തിയതെന്നും പെൺകുട്ടി പറയുന്നു.
'പരമാവധി ശ്രമിച്ചു. ഇനി എല്ലാം അവസാനിപ്പിക്കുകയാണ്' എന്ന് അമ്മയുടെ ഫോണിൽ നിന്നു ബന്ധുക്കൾക്കു സന്ദേശമയച്ച കുട്ടി, വാതിൽ പൂട്ടി പുറത്തിറങ്ങിയ ശേഷം കതക് തുറക്കുന്നില്ലെന്ന് അച്ഛനെ വിളിച്ചറിയിക്കുകയായിരുന്നു. ചോദ്യംചെയ്യലിലാണു കുറ്റം സമ്മതിച്ചത്. അച്ഛനമ്മമാർ എൻജിനീയർമാരാണ്.