- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചന്ദ്രനിൽ ജലസാന്നിധ്യം കണ്ടെത്തി ചന്ദ്രയാൻ 2; ഭാവിദൗത്യങ്ങളിൽ പ്രതീക്ഷയായി ഇൻഫ്രാറെഡ് സ്പെക്ട്രോമീറ്റർ
ന്യൂഡൽഹി: ചന്ദ്രോപരിതലത്തിൽ ജലം കണ്ടെത്തി ചന്ദ്രയാൻ 2 ഓർബിറ്ററും. ദൗത്യത്തിന്റെ ഭാഗമായ ഇൻഫ്രാറെഡ് സ്‌പെക്ടോമീറ്ററാണ് ഇതു കണ്ടെത്തിയത്. ചന്ദ്രോപരിതലത്തിൽ ജലം, ഹൈഡ്രോക്‌സിൽ (OH) തന്മാത്രകളുടെ സാന്നിധ്യമാണ് കണ്ടെത്തിയത്. സൗരവാതം പതിച്ചുണ്ടാകുന്ന രാസപ്രവർത്തനങ്ങൾ വഴിയാണ് ഇവയുണ്ടാകുന്നതെന്ന് ശാസ്ത്രജ്ഞർ അനുമാനിക്കുന്നു.
ഇസ്‌റോയുടെ അഹമ്മദാബാദിലെ സ്‌പേസ് ആപ്ലിക്കേഷൻ സെന്ററാണ് ഈ പെക്ട്രോമീറ്റർ നിർമ്മിച്ചത്. ഭാവിദൗത്യങ്ങളിൽ ഇതു വലിയ സ്വാധീനം ചെലുത്തുമെന്നാണു പ്രതീക്ഷ.
2019 ജൂലൈ 22നാണ് ചന്ദ്രയാൻ 2 വിക്ഷേപിച്ചത്. ഇതിനു മുൻപ് വിക്ഷേപിച്ച ആദ്യ ദൗത്യത്തിലെ എം 3 എന്ന ഉപകരണവും ചന്ദ്രനിലെ ധ്രുവപ്രദേശങ്ങളിലും പ്രകാശിത മേഖലകളിലും ജലത്തിന്റെയും ഹൈഡ്രോക്‌സിലിന്റെയും സാന്നിധ്യം കണ്ടെത്തിയിരുന്നു. ഈ ഉപകരണം നിർമ്മിച്ചത് നാസ ആയിരുന്നു.
Next Story