- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് കേസുകൾ കൂടുതലുള്ള പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കി ഫ്രാൻസ്; ഹെൽത്ത് പാസും, മാസ്കുകളും നിർബന്ധമാക്കി; സൗജന്യ ടെസ്റ്റ് നിർത്തലാക്കി; പുതിയ പരിഷ്കാരങ്ങൾ ഇങ്ങനെ
കോവിഡ് കേസുകൾ കൂടുതലുള്ള പ്രദേശങ്ങളിൽ ഫ്രഞ്ച് സർക്കാർ കർശന നിയമങ്ങൾ കൊണ്ടുവരുന്നതായിന്റെ പ്രതിരോധ കൗൺസിലിന്റെ മീറ്റിംഗിന് ശേഷം ബുധനാഴ്ച നടത്തിയ പത്രസമ്മേളനത്തിൽ സർക്കാർ വക്താവ് ഗബ്രിയേൽ അടൽ അറിയിച്ചു. ഫ്രാൻസ് നിലവിൽ കോവിഡ് -19 കേസുകളുടെ നാലാമത്തെ തരംഗമാണ് വീശുന്നത്, ഓരോ ദിവസവും ശരാശരി 22,500 പുതിയ കേസുകൾ വരെ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെയാണ് നിയമങ്ങൾ വീണ്ടും കർശനമാക്കാൻ തീരുമാനിച്ചത്.
ഫ്രഞ്ച് കരീബിയൻ ദ്വീപുകളായ മാർട്ടിനിക്, ഗൗഡലൂപ്പ് എന്നിവിടങ്ങളിൽ കേസുകൾ ഉയരുന്നതും വാക്‌സിനേഷൻ നിരക്ക് കുറവാണെന്നതും വലിയ ആശങ്ക സൃഷ്ടിക്കുന്നു. രണ്ട് ദ്വീപുകളും ൃ ലോക്ക്ഡൗൺ നേരിടുകയുമാണ്.അണുബാധ നിരക്ക് 100,000 നിവാസികൾക്ക് 200 ൽ കൂടുതൽ കേസുകളിൽ എത്തുന്ന പ്രദേശങ്ങളിൽ വലിയ ഷോപ്പിങ് സെന്ററുകളിൽ (20,000 ചതുരശ്ര മീറ്ററിൽ കൂടുതൽ) പ്രവേശിക്കാൻ ആരോഗ്യ പാസ് നിർബന്ധമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച ഫ്രാൻസിലുടനീളം അണുബാധ നിരക്ക് 235 ആയിരുന്നു.
ഷോപ്പിങ് സെന്ററുകളുടെയും തിരക്കേറിയ സ്ഥലങ്ങളുടെയും തൊട്ടടുത്തായി വാക്‌സിനേഷൻ അല്ലെങ്കിൽ ടെസ്റ്റ് നടത്താനുള്ള സാധ്യതകൾ ഉറപ്പുവരുത്തുമെന്നും സർക്കാർ അധികൃതർ അറിയിച്ചു.കുറഞ്ഞ അണുബാധയുള്ള പ്രദേശങ്ങളിൽ, കഫേകൾ, ബാറുകൾ, റെസ്റ്റോറന്റുകൾ എന്നിവ സന്ദർശിക്കുന്നവർക്ക് മാസ്‌ക് ആവശ്യമില്ല, എന്നിരുന്നാലും ട്രെയിനുകളിലും കോച്ചുകളിലും ആരോഗ്യ പാസ് ആവശ്യമുള്ള സ്ഥലങ്ങളിലും ആളുകൾ ഇപ്പോഴും മാസ്‌ക് ധരിക്കണം.ആരോഗ്യ പാസ് ആവശ്യമുള്ള ഔട്ട്‌ഡോർ വേദികളിൽ, മാസ്‌ക് ഓപ്ഷണലായി തുടരും. വൈറസ് കൂടുതലുള്ള മേഖലകളിൽ മാസ്‌ക് നിർബന്ധമായിരിക്കും.
മാത്രമല്ല രാജ്യത്തെ സൗജന്യ പരിശോധനകൾ അവസാനിപ്പിച്ചതായും ഇനി കോവിഡ് പരിശോധനകൾക്ക് ഫീസ് നല്കണമെന്നും സർക്കാർ അറിയിച്ചു.