- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ആൻഡ്രു കുമൊ ആരോപണങ്ങളെ തുടർന്ന് പുറത്തു പോകുന്ന മൂന്നാമത്തെ ഡെമോക്രാറ്റിക്ക് ഗവർണർ
ന്യുയോർക്ക് : 2006 ൽ റിപ്പബ്ലിക്കൻ ഗവർണറായിരുന്ന ജോർജ് പാറ്റ്സ്‌ക്കിയെ പരാജയപ്പെടുത്തി അധികാരത്തിലെത്തിയ എലിയറ്റ് സ്വിറ്റ്സർ പ്രോസ്റ്റിറ്റിയൂഷൻ റിങ് ആരോപണത്തെ തുടർന്ന് രണ്ടു വർഷത്തിനുശേഷം 2008ൽ കാലാവധി പൂർത്തിയാകാതെ രാജിവച്ചു. 2008 ൽ ഗവർണറുടെ രാജിയെ തുടർന്ന് ഇടക്കാല ഗവർണറായി ചുമതലയേറ്റ മുൻ അറ്റോർണി ജനറൽ ഡേവിഡ് പാറ്റേഴ്സൺ 2010 ൽ സഹപ്രവർത്തകയുടെ കുടുംബ കലഹത്തിൽ ഇടപെട്ടുവെന്ന ആരോപണത്തെ തുടർന്ന് രാജിവച്ചു. തുടർന്നെത്തിയ ഇപ്പോഴത്തെ ഗവർണർ ആഡ്രു കുമോക്കെതിരെ 7 സ്ത്രീകൾ ലൈംഗികാരോപണം ഉന്നയിക്കുകയും അന്വേഷണ കമ്മീഷൻ ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് രാജിവയ്ക്കുകയാണ്.
1995 ൽ ആഡ്രു കുമൊയുടെ പിതാവായിരുന്ന മാറിയോ കുമോയെ പരാജയപ്പെടുത്തിയത് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായിരുന്ന ജോർജ് പാറ്റ്സ്‌ക്കിയായിരുന്നു. ജോർജ് പാറ്റ്സ്‌ക്കിക്കു ശേഷം റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികൾ ആരും ന്യുയോർക്ക് ഗവർണറായിട്ടില്ല.ആഡ്രു കുമൊ രാജിവച്ചതോടെ ന്യൂയോർക്ക് ഗവർണർമാരുടെ ചരിത്രം തിരുത്തിയെഴുതി ആദ്യമായി ഒരു വനിത ഗവർണറായി ചുമതലയേൽക്കുന്ന അസുലഭ സന്ദർഭത്തിനും ന്യൂയോർക്ക് സാക്ഷിയാകുന്നു. 14 ദിവസത്തിനുശേഷം മാത്രമേ ഔദ്യോഗികമായി കുമോ ഗവർണർ സ്ഥാനത്തു നിന്നു പുറത്തുപോകുകയുള്ളു.