ഫ്‌ളോറിഡ (ഒർലാണ്ടോ): ഒർലാണ്ടോ സെന്റ് എഫ്രേം യാക്കോബായ സുറിയാനി പള്ളിയിൽ വി.ദൈവമാതാവായ വാങ്ങിപ്പുപെരുന്നാൾ ഓഗസ്റ്റ് 15 ഞായറാഴ്ച ആഘോഷിക്കുന്നു .

വി . സഭയുടെ പിതാക്കന്മാർ വി. മാതാവിന്റെ മരണത്തെ അനുസ്മരിക്കുന്നതിനായി ക്രമീകരിച്ചുവെച്ചിരിക്കുന്ന ശൂനോയോ നോമ്പിനേത്തുടർന്നാണ് വി. ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾ ആഘോഷിക്കുന്നത് .സകലപരിശുദ്ധന്മാരെക്കാളും മുകളിലായി സ്ഥിതി ചെയ്യുന്ന ദൈവമാതാവിന് സുറിയാനിസഭയുൾപ്പടെയുള്ള എല്ലാ പുരാതന സഭകളും ദൈവമാതാവെന്ന സ്ഥാനം നൽകി ആദരിച്ചും മദ്ധ്യസ്ഥത യാചിച്ചും പോരുന്നു .സുറിയാനി സഭയുടെ ഏറ്റവും കൂടുതൽ പള്ളികൾ ഉള്ളതും വി. ദൈവമാതാവിന്റെ നാമത്തിലാണെന്നുള്ളത് ഇതിനു തെളിവാണ് .വി. ദൈവമാതാവ് സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെട്ടപ്പോൾ ലഭിച്ചതായ ഇടക്കെട്ടിന്റെ അംശം മലങ്കരയിലെ പല പള്ളികളിലും ഭക്ത്യാദരവുകളോടെ സ്ഥാപിച്ചിരിക്കുന്നു .

ഞായറാഴ്ച രാവിലെ 8 .45 ന് വികാരി റവ .ഫാ .പോൾ പറമ്പത്തിന്റെ കാർമ്മികത്വത്തിൽ പ്രഭാതപ്രാർത്ഥന ,വി.കുർബാന ,മധ്യസ്ഥപ്രാർത്ഥന എന്നിവയുണ്ടായിരിക്കും .തുടർന്ന് കൈമുത്തു നേർച്ചവിളമ്പു എന്നിവയോടുകൂടി പെരുനാൾ ചടങ്ങുകൾ അവസാനിക്കും .പെരുന്നാൾ ചടങ്ങുകളിൽ പങ്കെടുക്കുന്നവർ ചിട്ടയായ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് വികാരി റവ .ഫാ .പോൾ പറമ്പത്തു ട്രസ്റ്റി .ബിജോയ് ചെറിയാൻ എന്നിവർ അറിയിച്ചു

കൂടുതൽ വിവരങ്ങൾക്ക്
റവ .ഫാ .പോൾ പറമ്പത്തു Mob 6103574883
.ബിജോയ് ചെറിയാൻ Mob 4072320248 (ട്രസ്റ്റി )
.എൻ .സി .മാത്യു Mob 4076019792 (സെക്രട്ടറി)w