- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഗതികളെയും അനാഥരെയും ക്രൂശിക്കുന്ന സർക്കാർ ഉത്തരവ് പിൻവലിക്കണം: ഷെവലിയാർ വി സി.സെബാസ്റ്റ്യൻ
കൊച്ചി: അഗതികൾക്കും അനാഥർക്കും യാതൊരു ക്ഷേമപെൻഷനും അർഹതയില്ലെന്നുള്ള മനുഷ്യത്വരഹിതവും ക്രൂരവുമായ സർക്കാർ ഉത്തരവ് ഉടൻ പിൻവലിക്കണമെന്ന് സിബിസിഐ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിച്ചു.
കേരളത്തിലെ അഗതി, അനാഥ മന്ദിരങ്ങളിൽ കഴിയുന്ന ആരോരുമില്ലാത്ത അനേകായിരങ്ങളെ തെരുവിലേയ്ക്ക് തള്ളിവിടുന്ന ഈ ഉത്തരവ് ജനാധിപത്യ ഭരണസംവിധാനത്തിന് ഭൂഷണമല്ല. സാമൂഹ്യ ക്ഷേമപെൻഷനുകൾ 1600 രൂപയാണെന്നിരിക്കെ 1100 രൂപയാണ് അഗതിമന്ദിര അന്തേവാസികൾക്ക് പ്രഖ്യാപിച്ചത്. പ്രഖ്യാപനങ്ങൾക്കപ്പുറം ഗ്രാന്റ് തുക വർഷങ്ങളായി നൽകുന്നുമില്ല. എന്നാൽ സർക്കാർ ഇപ്പോഴും 1100 രൂപ ധനസഹായം കൃത്യമായി നൽകുന്നുണ്ടെന്നുള്ള ഉത്തരവിലെ പരാമർശം അന്വേഷണവിധേയമാക്കണം. അഗതിമന്ദിരത്തിൽ കഴിയുന്ന മനോരോഗികൾ, ശാരീരിക വൈകല്യമുള്ളവർ, വൃദ്ധർ ഇവരൊക്കെ മനുഷ്യരാണെന്ന് രാഷ്ട്രീയ ഭരണനേതൃത്വങ്ങൾ മറക്കരുത്.
അനാഥ അഗതി മന്ദിരങ്ങളിൽ താമസിക്കുന്നവരുടെ സംരക്ഷണച്ചുമതല അതു നടത്തുന്നവരുടെ ഉത്തരവാദിത്വം മാത്രമാണെന്നു പ്രസ്തുത ഉത്തരവിലൂടെ പറഞ്ഞ് സർക്കാർ കൈയൊഴിയുന്നത് ധിക്കാരപരമാണ്. ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഭക്ഷണവും വസ്ത്രവും മരുന്നും ആവശ്യമായ പാർപ്പിടവും ലഭ്യമാക്കി ആയിരക്കണക്കിന് മനുഷ്യർക്ക് ആലംബമേകുന്ന കാരുണ്യഭവനങ്ങളെ സംരക്ഷിക്കുവാനുള്ള ഉത്തരവാദിത്വം സർക്കാർ നിർവ്വഹിക്കണമെന്നും 2021 ജൂലൈ 28ന് സംസ്ഥാന ധനകാര്യവകുപ്പ് ഇറക്കിയ ഉത്തരവ് പിൻവലിക്കണമെന്നും വി സി.സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.