- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
അതിർത്തി വീണ്ടും തുറക്കുന്നതിനുള്ള നാല് ഘട്ട പദ്ധതി പ്രഖ്യാപിച്ച് ന്യൂസിലന്റ്; പ്രതിരോധ കുത്തിവയ്‌പ്പ് എടുത്തവരെ ഐസോലേഷൻ ഒഴിവാക്കും
ന്യൂസിലന്റ് അതിർത്തി വീണ്ടും തുറക്കുന്നതിനുള്ള പുതിയ നാല്-ഘട്ട പദ്ധതി പ്രധാനമന്ത്രി ജസീന്ത ആർഡെർൻ പ്രഖ്യാപിച്ചു.പ്രതിരോധ കുത്തിവയ്‌പ്പ് എടുത്തവരും, കുറഞ്ഞ അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്നുള്ളവരുമായ യാത്രക്കാർക്ക് ഐസൊലേഷൻ ഒഴിവാക്കാനുമാണ് തീരുമാനം. അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഹ്രസ്വമായ MIQ അല്ലെങ്കിൽ ഹോം ഐസൊലേഷനിൽ താമസിക്കുവാനുള്ള പദ്ധതിയും ഉൾപ്പെടുത്തിയിട്ടുണ്ട്.
2022 തുടക്കം മുതൽ ഈ പദ്ധതി നടപ്പിൽ വരുത്തുവാനാണ് ശ്രമിക്കുന്നത്. ഇതുമൂലം കോവിഡ് -19 നെതിരെ പ്രതിരോധ കുത്തിവയ്‌പ്പ് എടുക്കുന്നവർക്കായി ഭാവിയിൽ ന്യൂസിലൻഡുമായി ക്വാറന്റൈൻ രഹിത യാത്ര ഉണ്ടാകുവാൻ സാധ്യത കാണുന്നു.ഈ സംവിധാനത്തിന് ന്യൂസിലൻഡിലേക്ക് വരുന്ന യാത്രക്കാർക്ക് പ്രീ-ഡിപ്പാർച്ചർ ടെസ്റ്റുകളും കൂടുതൽ പരിശോധനകളും ആവശ്യമായിരിക്കും.
സെപ്റ്റംബർ 1 മുതൽ യോഗ്യതയുള്ള എല്ലാ പ്രായക്കാർക്കും കുത്തിവയ്‌പ്പുകൾ ലഭ്യമാക്കും. കൂടാതെ ആദ്യത്തേയും രണ്ടാമത്തേയും ഡോസുകൾ തമ്മിലുള്ള അന്തരം മൂന്ന് ആഴ്ചയ്ക്ക് പകരം ആറ് ആഴ്ചകളായി മാറ്റുമെന്നും സർ്ക്കാർ അറിയിച്ചു. മാസക് ധരിക്കുന്നതിനും ക്യുആർ കോഡ് സ്‌കാനിംഗിനും ചുറ്റുമുള്ള നിയമങ്ങൾ ഉയർന്ന അലേർട്ട് തലങ്ങളിൽ നിലനില്ക്കും.
കഴിയുന്നത്ര ആളുകൾക്ക് പ്രതിരോധ കുത്തിവയ്‌പ്പ് നൽകുക, രാജ്യത്ത് വൈറസ് കൊണ്ടുവരുന്ന ആളുകളുടെ എണ്ണം കുറയ്ക്കുക എന്നിവയാണ് ഏറ്റവും പ്രധാനപ്പെട്ട ഘടകം. തുടർന്ന് ഘട്ടം ഘട്ടമായി അതിർത്തി വീണ്ടും തുറക്കാനാണ് പദ്ധതി,' ആർഡെർൻ പറഞ്ഞു.