- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ന്യൂ സൗത്ത് വെയ്ൽസിൽ നിന്നും വെസ്‌റ്റേൺ ഓസ്ട്രേലിയയിലേക്കുള്ള യാത്രകളും ഇനി കർശന നിയന്ത്രണത്തോടെ; വാക്സിൽ സ്വീകരിച്ചതിനുള്ള തോളിവും പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധം; ന്യൂ സൗത്ത് വെയ്ൽസിലെ കൂടുതൽ മേഖലകളും ലോക് ഡൗണിൽ
ന്യൂ സൗത്ത് വെയിൽസിൽ നിന്ന് പടിഞ്ഞാറൻ ഓസ്ട്രേലിയയിലേക്ക് യാത്ര ചെയ്യുന്നത് ഇനി ഏറെ ദുഷ്‌കരമാകും. കാരണം 17 ാം തിയതി മുതൽ ന്യൂസൗത്ത് വെയ്ൽസുകാർക്ക് വെസ്‌റ്റേൺ ഓസ്‌ട്രേലിയയിൽ പ്രവേശിക്കണമെങ്കിൽ72 മണിക്കൂറുകൾക്ക് മുമ്പ് നടത്തിയ നെഗറ്റീവ് പിസിആർ റിസൾട്ടും യോഗ്യതയുള്ള ഒരു ഡോസ് വാക്‌സിൻ എടുത്ത തെളിവോ ഹാജരാക്കണം.
അതായത് എൻഎസ്ഡബ്ല്യുയിൽ നിന്നുള്ള കുത്തിവയ്പ് വന്നവരെ മാത്രമേ പടിഞ്ഞാറൻ ഓസ്ട്രേലിയയിലേക്ക് പ്രവേശിക്കാൻ അനുവദിക്കൂ. കൂടാതെ ഇവർക്ക് 14 ദിവസത്തെ സ്വയം ക്വാറന്റൈനും ഇതിനിടെ രണ്ടും പന്ത്രണ്ടും ദിവസങ്ങളിൽ വൈറസ് പരിശോധനകളും കൂടാതെ ജി2ജി ആപ്പും ഉപയോഗിക്കണം.
ന്യൂ സൗത്ത് വെയിൽസ്‌സംസ്ഥാനത്ത് 345 പ്രാദേശിക രോഗബാധകളാണ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്.സംസ്ഥാനത്ത് രണ്ടു പേർ കൂടി കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. 90 വയസിനു മേൽ പ്രായമുള്ള പുരുഷന്മാരാണ് രണ്ടു പേരും.
ഇതോടെ സംസ്ഥാനത്തെ ലോക്ക്ഡൗൺ ബാധിത മേഖലകളിലേക്ക് കൂടുതൽ പ്രദേശങ്ങളെ കൂടി ഉൾപ്പെടുത്തി.ഉൾനാടൻ NSWലെ ബോഗൻ, ബർക്ക്, ബ്രെവാറിന, കൂനാംബ്ൾ, ഗിൽഗാൻഡ്ര, നരോമൈൻ, വോൾഗെറ്റ്, വോറൻ എന്നീ കൗൺസിൽ മേഖലകളെയാണ് ലോക്ക്ഡൗൺ പട്ടികയിലേക്ക് കൂട്ടിച്ചേർത്തത്.
സിഡ്‌നിയിലെ ബേസൈഡ്, ബർവുഡ്, സ്ട്രാത്ത്ഫീൽ മേഖലകളിൽ കൂടി ഇന്നുവൈകിട്ട് അഞ്ചു മണി മുതൽ കർശന നിയന്ത്രണം പ്രഖ്യാപിച്ചിട്ടുണ്ട്.ഇതോടെ സിഡ്‌നിയിൽ അധിക നിയന്ത്രണങ്ങളുള്ള കൗൺസിലുകളുടെ എണ്ണം 12 ആയി.