രാജ്യത്തെ റസിഡൻഷ്യൽ പ്രോപ്പർട്ടി വില കുത്തനെ ഉയർന്നതായി റിപ്പോർട്ട. കഴിഞ്ഞ ഒരു വർഷത്തെ കണക്കുകൾ പ്രകാരം വീടുകളുടെ വില ഏഴ് ശതമാനം വരെ ഉയർന്നതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുന്നത്. രാജ്യത്താകമാനം പരിശോധിച്ചാൽ ശരാശരി 6.9 ശതമാനം വർദ്ധനവാണ് റെസിഡൻസ്യൽ പ്രോപ്പർട്ടികളുടെ വിലയിൽ ഉണ്ടായിരിക്കുന്നത്. 2020 ജൂൺ മാസം മുതൽ 2021 ജൂൺ വരെയുള്ള കണക്കുകൾ പരിശോധിച്ച് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസാണ്(CSO) കണക്കുകൾ പുറത്തു വിട്ടിരിക്കുന്നത്.

2007 ലാണ് പ്രോപ്പർട്ടികളുടെ വില ഏറ്റവും ഉയർന്നത്. അന്ന് ഏറ്റവും ഉയർന്ന ശരാശരി വിലയിൽ നിന്നും 12.7 ശതമാനം കുറഞ്ഞ വിലയിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. എന്നാൽ 2013 ലാണ് റിയൽ എസ്റ്റേറ്റ് മേഖലയിൽ ഏറ്റവും വിലയിടിവ് സംഭവിച്ചത്. ഈ സമയത്തെ അപേക്ഷിച്ച് ഇപ്പോൾ ഇരട്ടി വിലയിലാണ് വ്യാപാരം നടക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നത്.

രാജ്യത്ത് ഇപ്പോൾ ഏറ്റക്കുറച്ചിലുകളില്ലാതെ ഒരു ദിശയിലേയ്ക്ക് തന്നെയാണ് റസിഡൻഷ്യൽ പ്രോപ്പർട്ടികളുടെ വില പൊയ്ക്കൊണ്ടിരിക്കുന്നതെന്നും മുന്നോട്ടും ഉയരാനാനുള്ള സാധ്യതയാണ് ഇത് കാണിക്കുന്നതെന്നും സിഎസ്ഒ മുന്നറിയിപ്പ് നൽകുന്നു.

ഡബ്ലിനിൽ 6.4 ശതമാനത്തിന്റെ വർദ്ധനവാണ് വീടുകളുടെ വിലയിൽ ഉണ്ടായിരിക്കുന്നതെങ്കിൽ ഡബ്ലിന് പുറത്ത് ഇത് 7.4 ശതമാനമാണ്. കൂടുതൽ വീടുകൾ വിൽപ്പനയ്ക്കായി എത്തുകയും ആവശ്യക്കാർ കുറയുകയും ചെയ്യുന്നത് വരെ വില ഉയരാൻ തന്നെയാണ് സാധ്യതയെന്ന് റിയൽ എസ്റ്റേറ്റ് മേഖലയിലെ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.

വീട്ടിൽ നിന്ന് ജോലി ചെയ്യുന്ന പ്രവണതയും വാങ്ങാൻ വസ്തുവകകളുടെ ദൗർലഭ്യവും ബോർഡറിലും മിഡ്ലാൻഡ് കൗണ്ടികളിലും വില കുതിച്ചുയരാൻ കാരണമായിട്ടുണ്ട്.