സാഹിത്യത്തിലെ സമഗ്ര സംഭാനക്കുള്ള കേരളീയ സമാജം നൽകിവരുന്ന സാഹിത്യ അവാർഡിന് ശ്രീ ഓം ചേരി എൻ.എൻ.പിള്ളക്കു മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കുമെന്ന് ബഹറൈൻ കേരളീയ സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ള ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.

നാളെ ഓഗസ്റ്റ് (13 ) വെള്ളിയാഴ്ച ബഹ്റൈൻ സമയം ഉച്ചക്ക് രണ്ടുമണിക്കും ഇന്ത്യൻ സമയം നാലരക്കും( 4 .30 ) സൂം പ്ലാറ്റ് ഫോമിൽ നടക്കുന്ന യോഗത്തിൽ കേരളത്തിലെ രാഷ്ടിയ സാമൂഹ്യ സാഹിത്യ രംഗത്തെ പ്രമുഖരായ രമേശ് ചെന്നിത്തല ,എം എ ബേബി, ഡോ .വി പി ജോയ് (ചീഫ് സെക്രട്ടറി, കേരള ) ടി പത്മനാഭൻ സക്കറിയ ,സി രാധാകൃഷ്ണൻ, എം .മുകുന്ദൻ, പ്രൊഫ :എം എൻ കാരശ്ശേരി ,കെ ജി ശങ്കരപ്പിള്ള ,പ്രൊഫ:മധുസൂദനൻ ,സേതു, ഡോ .കെ എസ് രവികുമാർ, സി രാധാകൃഷ്ണൻ ,പ്രഭാവർമ, ബെന്യാമീൻ ,പ്രൊഫ: സുജ സൂസൻ ജോർജ്ജ് ,അഡ്വ :ദീപ ജോസഫ് തുടങ്ങിയവർ തുടർന്ന് നടക്കുന്ന അനുമോദന യോഗത്തിൽ ആശംസകളർപ്പിച്ചു സംസാരിക്കും .ബി കെ എസ് പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ളയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന അനുമോദന യോഗത്തിൽ ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ സ്വാഗത പ്രസംഗം നിർവഹിക്കും .

മലയാള സാഹിത്യത്തിന്റെയും ഭാഷയുടെയുമടക്കം വിവിധ മേഖലകളിൽ നൽകി വരുന്ന സംഭാവനകളെ മുൻനിർത്തിയാണ് ഈ വർഷത്തെ ബഹറൈൻ കേരളീയ സമാജ ത്തിന്റെ സാഹിത്യ പുരസ്‌കാരം ഓം ചേരി എൻ. എൻ.പിള്ളയ്ക്ക് നൽകുന്നതെന്നും സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണപിള്ള പത്രക്കുറിപ്പിൽ പറഞ്ഞു.

ആധുനിക മലയാള നാടക സാഹിത്യത്തിനും നാടക വേദിക്കും മറക്കാനാവാത്ത സംഭാവനകൾ നല്കിയ പ്രതിഭാശാലിയാണ് ഓം ചേരി എൻ.എൻ. പിള്ള . അദ്ദേഹത്തിന്റെ തേവരുടെ ആന , പ്രളയം തുടങ്ങിയ നാടകങ്ങൾ ആ മേഖലയിലെ പ്രധാന സംഭാവനകളാണ്. ഒട്ടേറെ ഏകാങ്കങ്ങളും ലഘുനാടകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. കവിതയിലും ഗദ്യ സാഹിത്യത്തിലും അദ്ദേഹത്തിന്റെ ശ്രദ്ധേയമായ സംഭാവനകൾഉണ്ട് . ഏഴ് പതിറ്റാണ്ടോളമായി ഡൽഹിയിൽ പ്രവർത്തിക്കുന്ന അദ്ദേഹം പ്രവാസി മലയാളികൾക്കിടയിൽ കേരളസംസ്‌കാരത്തെയും മലയാള സാഹിത്യത്തെയും പ്രചരിപ്പിക്കുന്നതിൽ വലിയ പങ്കു വഹിച്ചു വരികയാണ് എന്നും അദ്ദേഹം ക്കുട്ടിചേർത്തു .

കോട്ടയം ജില്ലയിലെ വൈക്കം സ്വദേശിയായ പ്രൊഫസർ ഓം ചേരി സ്വതന്ത്ര പൂർവ തിരുവിതാംകുറിലെ മലയാള രാജ്യത്തിലെ പത്രപ്രവർത്തനത്തിലൂടെയാണ് പൊതുരംഗത്തേക്കു വരുന്നത് .പിന്നീട് ഇന്ത്യ ഗവർമെന്റിന്റെ ഇൻഫർമേഷൻ സർവീസിലും തുടർന്ന് ആൾ ഇന്ത്യ റേഡിയോ, ഫുഡ് കോര്പറേഷന് ഓഫ് ഇന്ത്യ ,പബ്ലിക് റിലേഷൻ ഡിപ്പാർട്ടമെന്റ് തുടങ്ങിയ സ്ഥാപനങ്ങളിൽ ഉയർന്ന പദവികൾ വഹിച്ചു . പെനിസിൽവാനിയ യൂണിവേഴ്‌സിറ്റിയിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ബിരുടം നേടിയിരുന്നു കാലിഫോർണിയ യൂണിവേഴ്‌സിറ്റിയിൽ അദ്ധ്യാപകനായും ബനാറസ് ,ഒസ്മാനിയ ,പഞ്ചാബ് യൂണിവേഴ്‌സിറ്റികളിൽ വിസിറ്റിങ് പ്രൊഫെസ്സറും ആയിരുന്നു.

ഡൽഹിയിലെ ആദ്യകാല മലയാളി പ്രമുഖരിൽ പെട്ട ഓംചേരിയുടെ തേവരുടെ ആന എന്ന നാടകം വ്യാപകമായി ശ്രദിക്കപ്പെടുകയും ഇംഗ്ലീഷ് ഹിന്ദി തുടങ്ങിയ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തുകയും ചെയ്തു . ദൈവം വീണ്ടും തെറ്റുധരിക്കുന്നു. കള്ളൻ കയറിയ വീട് ,ഉൽകൺo പെരുമാൾ, മിണ്ടാപൂച്ചകൾ.ഈ വെളിച്ചം നിങ്ങൾക്കുൾപ്പെടെ എൺപതിലധികം രചനകളാണ് ഓം ചേരി രചിച്ചത്.

കേരളത്തിന് പുറത്തുള്ള മലയാളി കുട്ടികൾക്ക് മലയാള ഭാഷ പഠിപ്പിക്കുന്നതിനുള്ള ആദ്യ കാല ശ്രമങ്ങളിൽ നേതൃത്വത്തുല്യമായ സംഭാവനകളർപ്പിച്ച ഭാഷാസ്‌നേഹിക്കുടിയാണ് ഓം ചേരി. അദ്ദേഹമSക്കമുള്ള വരു ടെ ഭാഷാപ്രവർത്തനം പിന്നീട് മലയാള ഭാഷാപ്രചരണം മലയാളം മിഷൻ സർക്കാർ തന്നെ നേരിട്ട് നടപ്പിലാക്കി തുടങ്ങി.

2000 മുതലാണ് ബഹറിൻ കേരളീയ സമാജം സാഹിത്യ പുരസ്‌ക്കാരം ഏർപ്പെടുത്തിയത്. മുൻവർഷങ്ങളിൽ എം ടി.വാസുദേവൻനായർ, എം.മുകുന്ദൻ, ഒ.എൻ.വി. കുറുപ്പ്, സുഗതകുമാരി, കെ.ടി.മുഹമ്മദ്,സി.രാധാകൃഷ്ണൻ, കാക്കനാടൻ,സുകുമാർ അഴീക്കോട്, സേതു, സച്ചിദാനന്ദൻ, ടി.പത്മനാഭൻ, പ്രൊഫ: എം.കെ സാനു, പ്രൊഫ: കെ.ജി ശങ്കരപിള്ള, ശ്രീ.കാവാലം നാരായണ പണിക്കർ, സക്കരിയ, പ്രഭാവർമ്മ എന്നിവരാണ് പുരസ്‌ക്കാരത്തിന് അർഹരായത്.

ഡോ. വി. പി. ജോയി , എം മുകുന്ദൻ അധ്യക്ഷനായും ഡോ. കെ എസ്. രവികുമാർ, , പി വി രാധാകൃഷ്ണപിള്ളയുമടങ്ങുന്ന ജൂറിയാണ് ഓംചേരി എൻ എൻ പിള്ളയെ അവാർഡിനായി തിരഞ്ഞെടുത്തത്. അൻപതിനായിരം രൂപയും പ്രശസ്തി പത്രവും ശിൽപ്പവുമാണ് അവാർഡ് ദാന ചടങ്ങിൽ സമ്മാനിക്കുക.