രാജ്യത്തെ ചില സിൽവർ സോൺ സ്ഥലങ്ങളിലെ വേഗപരിധി 30 കിലോമീറ്ററായി കുറയ്ക്കാൻ ലാൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി തീരുമാനിച്ചു.2020 ൽ മുതൽ പരീക്ഷണാടിസ്ഥാനത്തിൽ രണ്ട് സിൽവർ സോൺ ലൊക്കേഷനുകളായ ബുക്കിത് മേരാ വ്യൂ, ജുറോംഗ് വെസ്റ്റ് സ്ട്രീറ്റ് 52 എന്നിവയിലെ വേഗപരിധി 40 കിലോമീറ്ററിൽ നിന്ന് 30 കിലോമീറ്ററായി കുറച്ചിരുന്നു. ഇവിടങ്ങളിൽ വേഗപരിധി 30 കി.മി തന്നെ തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്.

ട്രയൽ സമയത്ത്, വാഹനമോടിക്കുന്നവർ വേഗതകുറയ്ക്കുകയും ട്രാഫിക് ഒഴുക്ക് സുഗമമായി തുടരുകയും ചെയ്തതായി നീരിക്ഷിച്ചതിനെ തുടർന്നാണ് നടപടി. ഈ രണ്ട് സോണുകൾക്ക് പുറമേ ഈ വർഷാവസാനം ചില സിൽവർ സോണുകളിലും കുറഞ്ഞ വേഗത പരിധി ക്രമേണ നടപ്പിലാക്കും

2014 ൽ അവതരിപ്പിച്ച സിൽവർ സോണുകൾ, പ്രായമായവർ കൂടുതലുള്ള പ്രദേശങ്ങളിലാണ്. സോണുകൾ ഉള്ള സ്ഥലങ്ങളിൽ 40 കിലോമീറ്റർ വേഗത വരെയാണ് പരിഗണിക്കുന്നത്. സിൽവർ സോണുകളിൽ ഇടുങ്ങിയ റോഡുകളും സ്പീഡ് ഹമ്പുകളും എതിരെ വരുന്ന വാഹനങ്ങളുടെ വേഗത കുറയ്ക്കുന്നതിനും പ്രായമായ കാൽനടയാത്രക്കാർക്ക് പാതിവഴിയിൽ വിശ്രമിക്കാൻ അനുവദിക്കുന്ന രണ്ട് ഘട്ടങ്ങളുള്ള ക്രോസിംഗുകൾ എന്നിവയും കാണാം.