റിയാദ്: സൗദി അറേബ്യയിൽ ഭർത്താവിനെ ജോലിക്ക് അയച്ച ശേഷം ഉറങ്ങാൻ കിടന്ന മലയാളി വീട്ടമ്മ മരിച്ചു. ദമ്മാമിലെ തുഖ്ബ എന്ന സ്ഥലത്ത് മൂന്ന് പതിറ്റാണ്ടായി കാർ സ്പെയർപാർട്സ് കട നടത്തുന്ന കാസർകോട് ആലമ്പാടി സ്വദേശി ഷഹ്സാദ് വില്ലയിൽ അബ്ദുല്ലയുടെ ഭാര്യ സൈറാബാനു (42) ആണ് മരിച്ചത്. എട്ട് വർഷമായി ഭർത്താവിനോടൊപ്പം സൗദിയിൽ പ്രവാസിയാണ് അവർ.

ബുധനാഴ്ച രാവിലെ അബ്ദുല്ല കടയിലേക്ക് പോകുമ്പോൾ യാത്രയയച്ച ശേഷം ഉറങ്ങാൻ കിടന്നതാണ് സൈറാ ബാനു. ഉച്ച ഭക്ഷണം കഴിക്കാൻ വീട്ടിലെത്തിയ അബ്ദുല്ല, ഉറങ്ങുന്ന ഭാര്യയെയാണ് കണ്ടത്. തട്ടി വിളിച്ചപ്പോഴാണ് മരിച്ചെന്ന് മനസിലായത്. ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മണിക്കൂറുകൾക്ക് മുേമ്പ മരണം സംഭവിച്ചു എന്നാണ് ഡോക്ടർമാർ പറഞ്ഞത്

. സാമൂഹിക പ്രവർത്തകനായ നാസ് വക്കത്തിന്റെ ശ്രമഫലമായി നടപടിക്രമങ്ങൾ പൂർത്തീകരിച്ച് വ്യാഴാഴ്ച ൈവകീേട്ടാടെ മൃതദേഹം തുഖ്ബ മഖ്ബറയിൽ ഖബറടക്കി. നാട്ടിൽ ബിരുദ വിദ്യാർത്ഥിയായ ഷഹ്സാദ്, ദമ്മാം ഇന്ത്യൻ സ്‌കുളിലെ പ്ലസ്ടു വിദ്യാർത്ഥികളും ഇരട്ടകളുമായ ഷഹ്ബാസ് ഷംനാസ് എന്നിവർ മക്കളാണ്. മുഹമ്മദ് മുസ്തഫ, ഇനായത്ത് അലി, സീനത്ത് റഹ്‌മാൻ, ഗൗസിയ മുഹമ്മദ് എന്നിവർ സഹോദരങ്ങളാണ്.