തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയുടെ കാലത്ത് പ്രവാസികൾക്ക് സ്‌പെഷ്യൽ പാക്കേജ് നടപ്പിലാക്കുക, കേന്ദ്ര സംസ്ഥാന സർക്കാറുകൾ പ്രവാസി ദ്രോഹ നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യമുയർത്തി പ്രവാസി വെൽഫെയർ ഫോറം സംഘടിപ്പിക്കുന്ന പ്രവാസി പ്രക്ഷോഭം ഇന്ന് (ഓഗസ്റ്റ് 13 വെള്ളി) വൈകുന്നേരം 7 മണിക്ക് നടക്കും. കേരളത്തിലും വിദേശങ്ങളിലുമായി 10 സമരവേദികളിൽ നടക്കുന്ന പ്രവാസി പ്രക്ഷോഭം യൂട്യൂബ് വഴി പ്രക്ഷേപണം ചെയ്യും. വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ഉൽഘാടനം ചെയ്യുന്ന പ്രക്ഷോഭത്തിൽ പ്രവാസി സംഘടനാ നേതാക്കളും പ്രവാസി ആക്ടിവിസ്റ്റുകളും പങ്കെടുക്കും.

നിരവധി പ്രവാസി മലയാളി കുടുംബങ്ങൾ പ്ലകാർഡുകൾ ഉയർത്തി മദ്രാവാക്യങ്ങൾ വിളിച്ച് പ്രക്ഷോഭത്തിന്റെ ഭാഗമാവും. ഈ പ്രവാസി അവകാശ പോരാട്ടത്തിൽ https://youtu.be/wc_0HmyElYw എന്ന യൂടൂബ് ലിങ്ക് വഴി എല്ലാവരും പങ്കാളിയാകണമെന്ന് പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന റസാഖ് പാലേരി അറിയിച്ചു.