- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റ് (ADAK) എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ജോസ് ജോർജിന് യാത്രയയപ്പ് നൽകി
30 വർഷത്തെ കുവൈറ്റ് പ്രവാസ ജീവിതമവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ADAK എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ജോസ് ജോർജിന് ഹൃദ്യമായ യാത്രയയപ്പ് നൽകി. അബ്ബാസിയയിൽ, ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റ് (ADAK) പ്രസിഡന്റ് ബിനു ചേമ്പാലയത്തിന്റെ അധ്യക്ഷതയിൽ കോവിഡ് പ്രോട്ടോകാൾ അനുസരിച്ചു നടന്ന ലളിതമായ ചടങ്ങിൽ വെച്ച് അസോസിയേഷന്റെ ഉപഹാരം ജോസ് ജോർജിന് നൽകി.
യോഗത്തിൽ ADAK വൈസ് പ്രസിഡന്റ് ഷാജി പി ഐ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. അസോസിയേഷൻ നാട്ടിൽ നടത്തുന്ന എല്ലാ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും തന്റെ ഭാഗത്തു നിന്നും എല്ലാവിധ സഹായ സഹകരണങ്ങളും ഉണ്ടാവുമെന്ന് മറുപടി പ്രസംഗത്തിൽ ജോസ് ജോർജ് ഉറപ്പു നൽകി.ജനറൽ സെക്രട്ടറി വിപിൻ മങ്ങാട്ട് സ്വാഗതവും ട്രഷറർ വിജോ പി തോമസ് നന്ദിയും പറഞ്ഞു.
Next Story