- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുട്ടിൽ മരംമുറി: ഫോറസ്റ്റ് സെക്ഷൻ ഓഫീസർ ബി.പി. രാജുവിന് സസ്പെൻഷൻ; നടപടി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പ്രതികളെ സഹായിച്ചതിന്
തിരുവനന്തപുരം: മുട്ടിൽ മരംമുറിയിൽ നടപടി. ഫോറസ്റ്റ് സെക്ഷൻ ഓഫീസർ ബി.പി. രാജുവിനെ സസ്‌പെൻഡ് ചെയ്തു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പ്രതികളെ സഹായിച്ചതിനാണ് നടപടി.
ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി.കെ. വിനോദ് കുമാറാണ് ഉത്തരവിറക്കിയത്. റെയിഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നിർദേശങ്ങൾ പാലിച്ചില്ല, പ്രതികൾക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ കണ്ടെത്തിയത്.
രാജുവിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ അച്ചടക്ക ലംഘനമുണ്ടായെന്നും ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ റിപ്പോർട്ടിൽ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ
Next Story