ടൻ ബാല വിവാഹത്തിനൊരുങ്ങുന്നതായി തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സെപ്റ്റംബർ അഞ്ചിനാണ് വിവാഹമെന്നും പറയുന്നു. വധു സിനിമാരംഗത്തുനിന്നല്ലെന്നും വാർത്തയിൽ പറയുന്നു. വധുവിന്റെ പേരോ മറ്റു വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല. കേരളത്തിൽ വച്ചുതന്നെയായിരിക്കും കല്യാണം എന്നും സൂചനയുണ്ട്. അതേസമയം രജനികാന്ത് ചിത്രം അണ്ണാത്തെയുടെ ഷൂട്ടുമായി ബന്ധപ്പെട്ട് ലക്‌നൗവിൽ ആണ് താരം. എന്നാൽ വാർത്തയുമായി ബന്ധപ്പെട്ട് ബാലയുടെ പ്രതികരണം ലഭ്യമായിട്ടില്ല.

ഗായിക അമൃതാ സുരേഷ് ആണ് ബാലയുടെ മുൻ ഭാര്യ, 2019-ലാണ് ബാലയും ഗായിക അമൃത സുരേഷും വിവാഹമോചിതരാകുന്നത്. ഏക മകൾ അവന്തിക അമ്മയ്ക്കൊപ്പം താമസിക്കും എന്ന തീരുമാനത്തിലാണ് ഇവർ വേർപിരിഞ്ഞത്. മ്യൂസിക് റിയാലിറ്റി ഷോയിലൂടെയാണ് ഇരുവരും പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. 2010ലായിരുന്നു വിവാഹം. . 2012ൽ അവന്തിക ജനിച്ചു.