- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ബെഡൻ പ്രഖ്യാപിച്ച നയങ്ങൾക്ക് പിന്തുണ നൽകി രാജ്യത്തെ ഏറ്റവും വലിയ അദ്ധ്യാപക സംഘടന രംഗത്ത്; വാക്സിനേഷൻ അഭികാമ്യമെന്നും വിലയിരുത്തൽ
വാഷിങ്ടൺ ഡി.സി.: അമേരിക്കയിലെ ഏറ്റവും കൂടുതൽ അദ്ധ്യാപകരെ പ്രതിനിധാനം ചെയ്യുന്ന നാഷ്ണൽ എഡുക്കേഷൻ അസ്സോസിയേഷൻ അദ്ധ്യാപകർക്കും കുട്ടികൾക്കും കോവിഡ് പ്രതിരോധിക്കുന്നതിന് ബൈഡൻ പ്രഖ്യാപിച്ച നയങ്ങൾക്ക് പിന്തുണ നൽകി രംഗത്ത്.
ഇതു സംബന്ധിച്ചു എൻ.ഇ.എ.പ്രഖ്യാപനം ഓഗസ്റ്റ് 12 വ്യാഴാഴ്ചയാണ് പുറത്തു വിട്ടത്.അദ്ധ്യാപകരും, കുട്ടികളും വാക്സിനേഷൻ സ്വീകരിക്കുന്നതാണ് അഭികാമ്യം. മാത്രമല്ല കോവിഡ് കുട്ടികളെ പോലും ബാധിക്കുന്ന സ്ഥിതിയിലേക്ക് മാറിയിരിക്കെ മാസ്ക്ക് ധരിക്കുന്നതു കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് ആവശ്യമാണെന്നും അദ്ധ്യാപകർ തുടർച്ചയായി കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവാണെന്ന് കണ്ടെത്തുന്നതും ആവശ്യമാണെന്ന് എ.ഇ.എ. പ്രസിഡന്റ് ബെക്കി പ്രിംഗിൾ പറഞ്ഞു.
സംഘടനയിൽ അംഗങ്ങളായിട്ടുള്ള മൂന്ന് മില്യൺ അദ്ധ്യാപകരും അവർ പഠിപ്പിക്കുന്ന കുട്ടികളും വിദ്യാലയങ്ങളിൽ എത്തുന്നതു വാക്സിനേഷൻ സ്വീകരിച്ചും, മാസ്ക് ധരിച്ചും ആയിരിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ അദ്ധ്യാപക യൂണിയനായ അമേരിക്കൻ ഫെഡറേഷൻ ഓഫ് ടീച്ചേഴ്സ് (എ.എഫ്.ടി.) വാക്സിനേഷൻ സ്വീകരിക്കുന്നതാണ് നല്ലതെങ്കിലും, മെഡിക്കൽ, റിലിജയൻ സാഹചര്യങ്ങളിൽ വാക്സിൻ നിഷേധിക്കുന്നവരെ പ്രതിനിധീകരിക്കുന്ന എ.എഫ്.ടി.യുടെ പ്രസിഡന്റ് റാൻസി വിൽഗാർട്ടൻ കൃത്യമായ കോവിഡ് പരിശോധന നടത്തുന്നതിനെ അനുകൂലിച്ചിട്ടുണ്ട്.