ദുബായ്: ഇന്ത്യ- യുകെ റൂട്ടിലെ വിമാന സർവീസുകൾ ഇരട്ടിയാക്കി സർക്കാർ. ഈ റൂട്ടിലെ ഉയർന്ന നിരക്കിനെതിരായ പൊതുജന പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് വിമാന സർവ്വീസുകൾ ഇരട്ടിയാക്കുവാൻ തീരുമാനിച്ചത്.

ഓഗസ്റ്റ് 16 മുതൽ ആണ് വിമാന സർവ്വീസുകൾ ഉണ്ടാവുക. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ക്വാറന്റൈൻ നിയമങ്ങളിൽ ഇളവു നൽകിയ സാഹചര്യത്തിൽ ആയിരക്കണക്കിനു മലയാളികളാണ് നാട്ടിലേക്ക് വരാൻ കൊതിച്ചത്. എന്നാൽ, ഈ ആഗ്രഹത്തെ മുതലെടുക്കുന്ന രീതിയിൽ വിമാന ടിക്കറ്റുകൾക്ക് വൻ വില നൽകേണ്ടി വരുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. ഡൽഹി -യുകെ റൂട്ടിൽ ഇക്കണോമി ക്ലാസ് ടിക്കറ്റിനു പോലും 1.5 ലക്ഷം രൂപയോളമാണ് ഈ മാസം ആദ്യം വിമാനക്കമ്പനികൾ ഈടാക്കിയിരുന്നത്.

ഉയർന്ന ടിക്കറ്റ് നിരക്ക് മൂലം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെട്ടപ്പോൾ പൊതുജനങ്ങളുടെ പ്രതിഷേധം ഉയരുകയായിരുന്നു. ഓഗസ്റ്റ് 16 മുതൽ ഇന്ത്യ- യുകെ റൂട്ടിൽ നിലവിൽ ആഴ്ചയിൽ സർവീസ് നടത്തുന്നത് 30 ഫ്ലൈറ്റുകളായിരുന്നു. പ്രതിഷേധത്തെ തുടർന്നാണ് ഈ ഫ്ലൈറ്റുകളുടെ എണ്ണമാണ് 60 ആയി ഉയർത്തുന്നത്. ഈ നീക്കം ഈ റൂട്ടിലെ നിരക്ക് ഗണ്യമായി കുറയ്ക്കാനും ഫ്ലൈയർമാർക്ക് ആനുകൂല്യങ്ങൾ നൽകാനും സഹായിക്കും.

ഇന്ത്യയിലെ, വിദേശത്തെയും വിമാന കമ്പനികൾ തുല്യമായി ആകും ഈ ഫ്ലൈറ്റുകൾ പ്രവർത്തിപ്പിക്കുക. എയർ ഇന്ത്യയുടെ 26 പ്രതിവാര ഫ്ലൈറ്റുകളും വിസ്തായുടെ നാല് പ്രതിവാര ഫ്ലൈറ്റുകളും സർവീസ് നടത്തും. ബ്രിട്ടീഷ് എയർവേയ്സും വിർജിൻ അറ്റ്ലാന്റിക്കുമാണ് സർവീസ് നടത്തുന്ന വിദേശ കമ്പനികൾ.

ഈ റൂട്ടിലെ ഉയർന്ന് നിൽക്കുന്ന നിരക്കുകൾ കുറയ്ക്കാൻ നടപടി സഹായകരമായേക്കും. ഈ മാസം ആദ്യം, ഡൽഹി-ലണ്ടൻ റൂട്ടിൽ മാത്രമാണ് ഇക്കോണമി-ക്ലാസ് നിരക്കുകൾ 1.5 ലക്ഷം രൂപയിൽ വരെയെത്തിയത്. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കുള്ള ക്വാറന്റൈൻ നിയമങ്ങളിൽ യുകെ ഇളവു നൽകിയതാണ് ഇതിന് കാരണം.ഇത് ഈ റൂട്ടിൽ യാത്ര ചെയ്യുന്നവരുടെ എണ്ണം വർദ്ധിപ്പിച്ചു. യുകെയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ യാത്രയാണ് മറ്റൊരു ഘടകം.

കോവിഡ് രണ്ടാം തരംഗം തുടങ്ങിയപ്പോൾ ഇന്ത്യയിൽ നിന്നുള്ള എല്ലാ വിമാനങ്ങളും യുകെ നിരോധിച്ചിരുന്നു. ചുവപ്പ് ലിസ്റ്റിന് കീഴിലുള്ള നിയന്ത്രണങ്ങളിൽ നിന്ന് ചില വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ട്, ബ്രിട്ടീഷ് പൗരന്മാർക്ക് ഇളവുകൾ ലഭിക്കും. ഇന്ത്യയിൽ നിന്ന് പോകുന്ന താമസക്കാർക്ക് 10 ദിവസത്തേക്ക് ഹോട്ടലിൽ നിർബന്ധിത ക്വാറൻൈറൻ ആവശ്യമായിരുന്നു. ഇതാണ് ഒഴിവാക്കിയിരിക്കുന്നത്. ഓഗസ്റ്റ് എട്ടിനാണ് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചത്.