ല്ലാ ഫെഡറൽ പൊതുപ്രവർത്തകർക്കും ഉടൻ തന്നെ കോവിഡ് -19 പ്രതിരോധ കുത്തിവയ്‌പ്പ് നൽകേണ്ടതുണ്ടെന്നും കൂടാതെ വാണിജ്യ വിമാനങ്ങൾ, അന്തർപ്രദേശീയ പാസഞ്ചർ ട്രെയിനുകൾ, ക്രൂയിസ് കപ്പലുകൾ എന്നിവയിലെ യാത്രക്കാർക്കും വാക്‌സിൻ നിർബന്ധമാക്കുമെന്ന് കാനഡ സർക്കാർ അറിയിച്ചു.

കനേഡിയൻ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നതിന് മുമ്പുള്ള അവസാന പ്രഖ്യാപനങ്ങളിലൊന്നിൽ ആണ് എയർലൈൻ, റെയിൽ യാത്രക്കാർക്കും ഗതാഗത ജീവനക്കാർക്കും ഫെഡറൽ ജീവനക്കാർക്കും കോവിഡ് -19 വാക്‌സിനുകൾ നിർബന്ധമാക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചത്.

സർക്കാർ ജീവനക്കാർക്ക് കുത്തിവയ്‌പ്പ് നൽകേണ്ടത് ഉടൻ തന്നെ നടപ്പിലാക്ക്ുമെന്നും എയർലൈൻ, റെയിൽവേ, ക്രൂയിസ് കപ്പലുകളിലെ തൊഴിലാളികൾക്കും യാത്രക്കാർക്കും ഒക്ടോബർ അവസാനത്തോടെ പ്രതിരോധ കുത്തിവയ്‌പ്പ് തെളിവ് ഉണ്ടായിരിക്കണമെന്നുമാണ് അറിയിച്ചത്.

എയർ കാനഡ പുതിയ ഉത്തരവിനെ പിന്തുണയ്ക്കുന്നുവെന്നും സുരക്ഷിത യാത്രയ്ക്കുള്ള നടപടിക്രമങ്ങൾക്ക് അനുസൃതമാണെന്നും പറഞ്ഞു.നിർബന്ധിത പ്രതിരോധ കുത്തിവയ്‌പ്പുകളെക്കുറിച്ചുള്ള ഇന്നത്തെ പ്രഖ്യാപനത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ എയർ കാനഡ കാത്തിരിക്കുന്നുണ്ടെങ്കിലും, എയർലൈൻ ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും എല്ലാ കനേഡിയന്മാരുടെയും ആരോഗ്യവും സുരക്ഷയും പരിരക്ഷിക്കുന്നതിനുള്ള നടപടികളിൽ ഇത് സ്വാഗതാർഹമായ നടപടിയാണ്,' കമ്പനി പ്രസ്താവനയിൽ പറയുന്നു.