- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാളെ മുതൽ ഇന്ത്യക്കാർക്ക് ക്വാറന്റെയ്ൻ ഇല്ലാതെ ഓസ്ട്രിയയിലേക്ക് പ്രവേശനം; യുകെ, ഇന്ത്യ, റഷ്യ, ദക്ഷിണാഫ്രിക്ക അടക്കമുള്ള രാജ്യങ്ങളെ പട്ടികയിൽ നിന്നും ഒഴിവാക്കി
യുകെ, ഇന്ത്യ, റഷ്യ, ദക്ഷിണാഫ്രിക്ക, അടക്കമുള്ള രാജ്യങ്ങളെ വൈറസ് വേരിയന്റ് ലിസ്റ്റിൽ നിന്ന് നീക്കം ചെയ്‌തോടെ ഞായറാഴ്ച മുതൽ ക്വാറന്റെയ്ൻ ഇല്ലാതെ ഓസ്ട്രിയയിൽ പ്രവേശിക്കാൻ കഴിയും.ഓഗസ്റ്റ് 15 ഞായറാഴ്ച മുതൽ, ഓസ്ട്രിയ വൈറസ് വേരിയന്റ് പട്ടികയിൽ നിന്ന് ഇന്ത്യയും യുകെയും അടങ്ങിയ രാജ്യങ്ങളെ നീക്കം ചെയ്യും.
ഇന്ത്യ, നേപ്പാൾ, ബോട്‌സ്വാന, റഷ്യ, സാംബിയ, ദക്ഷിണാഫ്രിക്ക, യുകെ എന്നിവയാണ് പട്ടികയിൽ നിന്നും നീക്കുന്ന രാജ്യങ്ങൾ.യുകെയിൽ നിന്നുള്ള ആളുകൾക്ക് പ്രതിരോധ കുത്തിവയ്‌പ്പ് എടുത്തിട്ടുങ്കെൽ ക്വാറന്റൈൻ ചെയ്യാതെ ഓസ്ട്രിയയിലേക്ക് പ്രവേശിക്കാൻ അനുവദിക്കും.
എന്നാൽ വാക്‌സിൻ സ്വീകരിച്ചിട്ടില്ലെങ്കിലോ, നെഗറ്റീവ് ടെസ്റ്റ് ചെയ്തവരും വൈറസ് ബാധയിൽ നിന്ന് കരകയറിയവരും ഉള്ളവർക്ക് പ്രവേശിക്കാമെങ്കിലും പത്ത് ദിവസത്തേക്ക് ക്വാറന്റൈൻ ചെയ്യേണ്ടിവരും എന്നാൽ അഞ്ചാം ദിവസം നെഗറ്റീവ് ടെസ്റ്റ് നടത്തി പുറത്ത് പോകാം.