സിംഗപ്പൂരിൽ ഈ മാസം 19 മുതൽ, ഹൗസിങ് ബോർഡും അർബൻ റീഡവലപ്മെന്റ് അഥോറിറ്റിയും നിയന്ത്രിക്കുന്ന ഇലക്ട്രോണിക് പാർക്കിങ് സംവിധാനങ്ങളുള്ള കാർപാർക്കുകളിലെ 20 മിനിറ്റ് ഗ്രേസ് പീരിഡ് പാർക്കിങ് വെട്ടിക്കുറയ്്ക്കും. 19 മുതൽ ഗ്രേസ് പീരിഡ് 10 മിനിറ്റാക്കി കുറയ്ക്കും.

ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ്, കോവിഡ് -19 നിയന്ത്രണങ്ങൾ രാജ്യം ലഘൂകരിക്കുന്നതോടെ വിപുലീകരിച്ച ഇളവ് അവസാനിക്കുമെന്ന് എച്ച്ഡിബി അറിയിച്ചത്. കാർപാർക്കുകൾ പാർക്കിങ് ഫീസ് ഇല്ലാതെ വാഹനങ്ങൾക്ക് കിടക്കാൻ കഴിയുന്ന സമയമാണ് 10 മിനിറ്റാക്കി കുറച്ചത്.

ദേശീയ വികസന മന്ത്രി ഡെസ്മണ്ട് ലീ ആണ് കോവിഡ് പ്രതിസന്ധി മൂലം കഴിഞ്ഞ മെയ് 21 -ന് 10 മുതൽ 20 മിനിറ്റ് വരെ നീട്ടിയത്. ഇതാണ് ഇപ്പോൾ വീണ്ടും വെട്ടിച്ചുരുക്കിയത്.ഡെലിവറി ഡ്രൈവർമാർക്കും റൈഡർമാർക്കും അവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാനും ഡെലിവറി നടത്താനും കൂടുതൽ സമയം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാറ്റം കൊണ്ടുവന്നിരുന്നത്.

ലോക്ഡൗൺ കാലയളവിൽ കൂടുതൽ സിംഗപ്പൂർക്കാർ ഭക്ഷണത്തിനും പലചരക്ക് സാധനങ്ങൾക്കുമായി ഓൺലൈൻ ഷോപ്പിംഗിലേക്ക് തിരിഞ്ഞതിനാൽ കഴിഞ്ഞ ഏപ്രിൽ മുതൽ ജൂൺ വരെ സമാനമായ ഇളവ് കാലാവധി നീട്ടി.