ൽഹി കേന്ദ്രീകരിച്ച് നടക്കുന്ന കർഷക പ്രക്ഷോഭം ഇന്ത്യയെ സംബന്ധിച്ചിടത്തോളം രണ്ടാം സ്വാതന്ത്ര്യ സമരം ആണെന്നും അത് ഇതിനകംതന്നെ ഇന്ത്യയുടെ ജനാധിപത്യ വൽക്കരണത്തിന് അതിന്റെതായ സംഭാവനകൾ നൽകി എന്നും പ്രൊഫസർ ബി രാജീവൻ അഭിപ്രായപ്പെട്ടു. കർഷക പ്രക്ഷോഭത്തെ പിന്തുണച്ചുകൊണ്ട് പി പി എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജ്ഭവനിലേക്ക് നടന്ന മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രൊഫസർ രാജീവൻ.

കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് നടന്ന രാജ്ഭവൻ മാർച്ചിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രോഗ്രസീവ് പൊളിറ്റിക്കൽ ഫ്രണ്ട് സംസ്ഥാന കൺവീനർ ബാബുജി, സഖാവ് സുശീലൻ സഖാവ് കൃഷ്ണമ്മാൾ, പ്രസാദ് സോമരാജൻ, ഡോ. വി. പ്രസാദ്, ബിജു വി ജേക്കബ്, അനില എന്നിവർ സംസാരിച്ചു.

സമരത്തിന് നേരെ കേന്ദ്രസർക്കാർ സ്വീകരിക്കുന്ന സമീപനം അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണ് എന്ന് അഭിസംബോധന ചെയ്തുകൊണ്ട് പ്രാസംഗികർ അഭിപ്രായപ്പെട്ടു. കേരള സർക്കാരിന്റെയും പൊലീസ് നയം ഇന്ന് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായി കൊണ്ടിരിക്കുകയാണെന്നും ജന സമരങ്ങളുടെ അടിച്ചമർത്തുന്ന ഒരു സമീപനമാണ് ഇവിടെയും തുടരുന്നതെന്നും പ്രാസംഗികർ പറഞ്ഞു.