- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
മിഡ്സെൻട്രൽ ഡിസ്ട്രിക്ട് ഹെൽത്ത് ബോർഡിന് കീഴിലുള്ള നഴ്സുമാരും മിഡ് വൈഫുമാരും സമരത്തിന്; വേതന സേവന വ്യവസ്ഥകൾക്ക് വേണ്ടിയുള്ള സമരം 19 ന്
മിഡ് സെൻട്രൽ ഡിസ്ട്രിക്റ്റ് ഹെൽത്ത് ബോർഡ് നഴ്‌സുമാരും മിഡൈ്വഫുകളും മെച്ചപ്പെട്ട ശമ്പളവും സുരക്ഷിതമായ ജീവനക്കാരും ആവശ്യപ്പെട്ട് വീണ്ടും സമരത്തിനൊരുങ്ങുന്നു. ന്യൂസിലാന്റ് നഴ്‌സസ് ഓർഗനൈസേഷനും മിഡ്വൈഫറി എംപ്ലോയീ റപ്രസെന്റഷനും അഡൈ്വസറി സർവ്വീസ് മെമ്പേഴ്‌സും അടങ്ങിയ സമരം ഓഗസ്റ്റ് 19 നാണ് നടക്കുക.
നഴ്‌സുമാർ രാവിലെ 11 മുതൽ രാത്രി 7 വരെ എട്ട് മണിക്കൂറും മിഡൈ്വഫ്‌സ് 12 മണിക്കൂർ, രാവിലെ 8 നും 8 നും ഇടയിൽ സമരം ചെയ്യും. നഴ്‌സുമാർ, മിഡൈ്വഫ്‌സ്, ഹെൽത്ത് കെയർ അസിസ്റ്റന്റുമാർ എന്നിവരുടെ തൊഴിൽ നിന്ന് മാറി നിന്നായിരിക്കും സമരം നടത്തുക.
ന്യൂസിലാന്റ് നഴ്‌സസ് ഓർഗനൈസേഷൻ അംഗങ്ങൾ മുന്നോട്ട് വച്ച ഏറ്റവും പുതിയ ശമ്പള ഓഫർ നിരസിക്കാൻ വോട്ട് ചെയ്തതിന് ശേഷം,പ്രഖ്യാപിച്ച മൂന്ന് സ്‌ട്രൈക്കുകളിൽ രണ്ടാമത്തേതാണ് ഇത്. ആദ്യ പണിമുടക്ക് ജൂൺ 9 നാണ്, നഴ്സുമാരും മിഡ്വൈഫുകളും ഹെൽത്ത് കെയർ അസിസ്റ്റന്റുമാരും പ്ലക്കാർഡുകളും ബാനറുകളും വീശിക്കൊണ്ട് പാമർസ്റ്റൺ നോർത്ത് ആശുപത്രിക്ക് പുറത്ത് റൂഹൈൻ സെന്റ് അണിനിരന്നിരുന്നു.മൂന്നാമത്തേത് സെപ്റ്റംബർ 9 ന് 24 മണിക്കൂറാണ് പ്രഖ്യാപിച്ചിരിക്കുന്നത്.