സ്‌കത്ത്-സലാല റോഡിൽ നടന്ന വാഹനാപകടത്തിൽ മലയാളിയടക്കം രണ്ട് പേർ മരിച്ചു. കൊല്ലം ചാത്തന്നൂർ വിളപ്പുറം താഴം സൗത്തിൽ കാരോട്ട് വീട്ടിൽ അരവിന്ദാക്ഷൻ മകൻ ജയറാമും തമിഴ്‌നാട് സ്വദേശിയുമാണ് മരിച്ചത്. ഹൈമയിൽ വ്യാഴാഴ്ചയാണ് അപകടം നടന്നത്. സുലോചനയാണ് ജയറാമിന്റെ മാതാവ്.

ഭാര്യ: രശ്മി. മക്കൾ: നിരഞ്ജന, അർജുൻ. പൊതു അവധി ദിനമായ കഴിഞ്ഞ ചൊവ്വാഴ്ചയും ഹൈമയിൽ വാഹനാപകടം നടന്നിരുന്നു. വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് സ്വദേശികൾ മരിക്കുകയും മൂന്ന് സ്വദേശികൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു.