- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എറണാകുളത്ത് കണ്ടെയ്ന്മെന്റ് സോണുകളിൽ കൂടുതൽ ടെസ്റ്റുകൾ; രോഗികൾ അല്ലാത്തവർക്കെല്ലാം വാക്‌സിൻ നൽകുമെന്നും കളക്ടർ
കൊച്ചി:കണ്ടെയ്ന്മെന്റ് സോണുകളിൽ കൂടുതൽ ടെസ്റ്റുകൾ നടത്താനും രോഗികളല്ലാത്തവർക്കെല്ലാം വാക്‌സിൻ ലഭ്യമാക്കാനും കൂടുതൽ ജാഗ്രത പുലർത്താനുീ ഇന്നു ചേർന്ന ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി യോഗം തീരുമാനിച്ചതായി ജില്ലാ കളക്ടർ ജാഫർ മാലിക് അറിയിച്ചു.
ജില്ലയിൽ കോവിഡ് വാക്സിനേഷൻ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കും. ജില്ലയിൽ 60 വയസിനു മുകളിലുള്ള ആളുകൾക്കുള്ള ആദ്യ ഡോസ് വാക്സിനേഷൻ പൂർത്തിയായി. 45 വയസിനു മുകളിലുള്ളവരുടെ വാക്സിനേഷൻ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഓഗസ്റ്റ് 15 നും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വാക്സിനേഷൻ തുടരും. കോർപറേഷൻ പരിധിയിൽ വിവിധ സ്ഥലങ്ങളിൽ വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കും. തീര ദേശ മേഖലകളിൽ കൂടുതൽ ക്യാമ്പുകൾ നടത്തും. കൊച്ചി ഹാർബർ, മുനമ്പം ഹാർബർ തുടങ്ങിയ സ്ഥലങ്ങളിൽ വാക്സിനേഷൻ ക്യാമ്പ് നടത്തുന്നതിന് പുറമെ 10 ഓളം പുതിയ വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കും.
ഓണക്കാലത്തോട് അനുബന്ധിച്ചു വിവിധ സ്ഥലങ്ങളിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടോ എന്ന് കർശന പരിശോധന നടത്താൻ യോഗത്തിൽ തീരുമാനമായി. ആർ. ആർ. ടി യുടെ പ്രവർത്തനങ്ങൾ എല്ലാ വാർഡുകളിലും ശക്തിപ്പെടുത്തും. പഞ്ചായത്ത് തലത്തിൽ ആർ. ആർ. ടി യുടെ പ്രവർത്തനം നിരീക്ഷിക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തും. ജില്ലയിലെ വ്യാപാരകേന്ദ്രങ്ങളിൽ ഓണക്കാലത്തു മിന്നൽ പരിശോധന നടത്താനും ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട് എന്നും കളക്ടർ അറിയി
മറുനാടന് മലയാളി ബ്യൂറോ