കണ്ണൂർ: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയ്‌ക്കെതിരെ വിവാദ പരമാർശവുമായി ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ..പി. അബ്ദുള്ളക്കുട്ടി, ലോകത്തിലെ ആദ്യ താലിബാൻ നേതാവായിരുന്നു വാരിയംകുന്നനെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പരാമർശം. കണ്ണൂരിൽ യുവമോർച്ച സംഘടിപ്പിച്ച പരിപാടിയിലായിരുന്നു എ.പി. അബ്ദുള്ളക്കുട്ടിയുടെ വിവാദ പ്രസംഗംനേരത്തെ മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കഥ സിനിമയാക്കുന്നതിനെ ചൊല്ലി വിവാദം ഉടലെടുത്തിരുന്നു.

വാരിയംകുന്നനെ മഹത്വവൽകരിക്കുന്ന സിപിഐ.എം നിലപാട് ചരിത്രപരമായ വിഡ്ഢിത്തമാണ്. ക്രൂരമായ വംശഹത്യയാണ് അന്ന് നടന്നതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.'മാപ്പിള ലഹള സ്വാതന്ത്ര്യ സമരമല്ല, ഹിന്ദു വേട്ടയായിരുന്നു,' അബ്ദുള്ളക്കുട്ടി കൂട്ടിച്ചേർത്തു.

നേരത്തെ പൃഥ്വിരാജിനെ നായകനാക്കി ആഷിഖ് അബു വാരിയംകുന്നൻ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചപ്പോൾ സംഘപരിവാർ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ വാരിയംകുന്നത്ത് കുഞ്ഞമ്മദ് ഹാജിയെ വില്ലനാക്കി ബിജെപി സഹയാത്രികനായ അലി അക്‌ബർ സിനിമ പ്രഖ്യാപിച്ചിരുന്നു.