- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് ഒരാഴ്ചകൊണ്ട് വാക്‌സിൻ നൽകിയത് 24 ലക്ഷത്തിലധികം പേർക്ക്; ഇന്ന് എത്തിയത് കോവി ഷീൽഡിന്റെ അഞ്ച് ലക്ഷം ഡോസ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ചകൊണ്ട് 24 ലക്ഷത്തിലധികം പേർക്ക് വാക്‌സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. തിങ്കളാഴ്ച മുതൽ ഞായറാഴ്ച വരെ ആകെ 24,16,706 പേർക്കാണ് വാക്‌സിൻ നൽകിയതെന്ന് മന്ത്രി പത്രക്കുറിപ്പിൽ അറിയിച്ചു.
ആദ്യ ദിവസങ്ങളിൽ വാക്‌സിന്റെ ക്ഷാമം കാരണം എണ്ണം കുറഞ്ഞെങ്കിലും കൂടുതൽ വാക്‌സിൻ ലഭ്യമായതോടെ വാക്‌സിനേഷൻ വർധിച്ചു. തിങ്കൾ 2,54,409, ചൊവ്വ 99,528, ബുധൻ 2,42,422, വ്യാഴം 4,08,632, വെള്ളി 5,60,515, ശനി 5,26,246, ഞായർ 3,24,954 എന്നിങ്ങനെ വാക്‌സിൻ നൽകി.
1220 സർക്കാർ കേന്ദ്രങ്ങളും 189 സ്വകാര്യ കേന്ദ്രങ്ങളും ഉൾപ്പെടെ 1409 വാക്‌സിനേഷൻ കേന്ദ്രങ്ങളാണുണ്ടായിരുന്നത്. സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 2,42,66,857 പേർക്കാണ് വാക്‌സിൻ നൽകിയത്. അതിൽ 1,75,79,206 പേർക്ക് ഒന്നാം ഡോസ് വാക്‌സിനും 66,87,651 പേർക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നൽകിയത്.
സംസ്ഥാനത്തിന് ഇന്ന് അഞ്ച് ലക്ഷം ഡോസ് കോവീഷീൽഡ് വാക്‌സിൻ കൂടി എറണാകുളത്ത് രാത്രിയോടെ എത്തിയിട്ടുണ്ട്. ഇത് മറ്റ് ജില്ലകളിലേക്ക് വിതരണം ചെയ്തുവരുന്നതായും മന്ത്രി അറിയിച്ചു.