- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോട്സ്വാനയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത് തൃശൂർ സ്വദേശികളായ ദമ്പതികൾ; അപകടം ഉണ്ടായത് ഇവർ സഞ്ചരിച്ച കാർ സിഗ്‌നൽ കാത്തുനിൽക്കുമ്പോൾ നിയന്ത്രണം വിട്ടു വന്ന മറ്റൊരു വാഹനം ഇടിച്ച്
തൃശൂർ: ആഫിക്കൻ രാജ്യമായ ബോട്‌സ്വാനയിലെ ഗാർബോണിൽ ഇന്നലെയുണ്ടായ വാഹനാപകടത്തിൽ മരിച്ചത് തൃശൂർ ചേർപ്പലെ വല്ലച്ചിറ സ്വദേശികളായ ദമ്പതികൾ. മേലായിൽ വീട്ടിൽ സുകുമാരൻ മേനോന്റെ മകൻ ദീപക് (29), ഭാര്യയും ആയുർവേദ ഡോക്ടറുമായ ഗായത്രി (25) എന്നിവരാണു മരിച്ചത്. ഇന്നലെ പുലർച്ചെ ഇരുവരും കാറിൽ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം.
ഇവരുടെ കാർ സിഗ്‌നൽ കാത്തുനിൽക്കുമ്പോൾ നിയന്ത്രണം വിട്ടു വന്ന മറ്റൊരു വാഹനം ഇടിക്കുകയായിരുന്നെന്നാണ് നാട്ടിൽ ലഭിച്ച വിവരം. ബോട്‌സ്വാനയിലെ സ്വകാര്യ കമ്പനിയിൽ 3 വർഷമായി ചാർട്ടേഡ് അക്കൗണ്ടന്റായിരുന്നു ദീപക്. സംസ്‌കാരം പിന്നീട്. ദീപക്കിന്റെ അമ്മ: സുശീല.
Next Story