- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഡാളസിലെ കുട്ടികളുടെ ആശുപത്രിയിലെ മുൻ നഴ്സ് കോവിഡ് മൂലം മരിച്ചു; ആദരാഞ്ജലികൾ അർപ്പിച്ച് സന്ദേശപ്രവാഹം
ഡാളസ്: ഡാളസിലെ കുട്ടികളുടെ ആശുപത്രിയിലെ മുൻ നഴ്സ് മാൻഡി ബ്രൗൺ (30) കോവിഡിനെ തുടർന്ന് ഓഗസ്റ്റ് 12-നു വ്യാഴാഴ്ച മരിച്ചു. നഴ്സിന് ആദരാഞ്ജലികൾ അർപ്പിച്ച് സഹപ്രവർത്തകരുടേയും, സ്നേഹിതരുടേയും സന്ദേശങ്ങൾ സോഷ്യൽമീഡിയയിൽ പ്രവഹിക്കുന്നു.
രണ്ടു കുട്ടികളുടെ മാതാവായ മാൻഡി 2014 മുതൽ 2017 വരെ രോഗികളെ കൊണ്ടുപോയിരുന്ന കെയർ ഫ്ളൈറ്റിൽ പാരാമെഡിക്കായും, തുടർന്നു പാരാ മെഡിക്കൽസിന്റേയും, ഇഎംടികളുടേയും പരിശീലകയുമായിരുന്നു.2020 വരെ ഡാളസ് ചിൽഡ്രൻസ് ആശുപത്രിയിൽ നഴ്സായിരുന്നു. പിന്നീട് ഈസ്റ്റ് ടെക്സസിലേക്ക് പുതിയ ജോലിയുമായി ബന്ധപ്പെട്ട് പോവുകയായിരുന്നു. രോഗികളേയും സഹപ്രവർത്തകരേയും ഒരുപോലെ സ്നേഹിച്ചിരുന്ന വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു മാൻഡിയെന്ന് കെയർ ഫ്ളൈറ്റ് സിഇഒ ജിം സ്പാർട്സ് പറഞ്ഞു.
മാൻഡിയുടെ അകാലത്തിലുള്ള വേർപാട് കുടുംബാംഗങ്ങളേയും സഹപ്രവർത്തകരേയും ഒരുപോലെ ദുഃഖത്തിലാഴ്ത്തി.