എച്ച്പിയുടെ പുതിയ എൻവി14, എൻവി15 നോട്ട്ബുക്കുകൾ പുറത്തിറങ്ങി. അഡോബ് ഫോട്ടാഷോപ്പ്, അഡോബ് പ്രീമിയർ പ്രോ, അഡോബ് ലൈറ്റ് റൂം മറ്റ് ക്രിയേറ്റീവ് സ്യൂട്ടുകളും ടൂളുകളും എൻവിയിൽ ഉപയോഗിക്കാം. 16.5 മണിക്കൂർ ബാറ്ററി ലൈഫാണ് എച്ച്പി എൻവി 14 ഉറപ്പു നൽകുന്നത്. ഉപയോഗത്തിനനുസരിച്ച് ഡിസ്പ്ലേ സെറ്റിങ്ങുകൾ എളുപ്പത്തിൽ ക്രമീകരിക്കാൻ കഴിയും. കൃത്യമായ നിറങ്ങൾ കാണാൻ സഹായിക്കുന്ന 14 ഇഞ്ച് ഡിസ്പ്ലേയാണ് എൻവി 14 നുള്ളത്. എൻവി 15ന് 15.6 ഇഞ്ച് ഡിസ്പ്ലേയാണ്. 104,999 രൂപ മുതൽ എച്ച്പി എൻവി 14 ലഭ്യമാണ്. എൻവി 15യുടെ ആരംഭവില 154,999 രൂപയാണ്.

ക്രിയേറ്റീവ് ആയ ജോലികൾ ചെയ്യുന്നവർക്ക് നൂതനമായ ദൃശ്യ, ശ്രാവ്യ ശേഷികളുള്ളതും ഒതുങ്ങിയതും ഭാരമില്ലാത്തതുമായ പിസികൾ നൽകിക്കൊണ്ട് ഒരു സംയോജിത തൊഴിലന്തരീക്ഷത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാനാണ് പുതിയ എൻവി നോട്ട്ബുക്കുകളിലൂടെ എച്ച്പി ശ്രമിക്കുന്നത്. ഫോേട്ടാകളും വിഡിയോകളും രേഖകളും മറ്റും പിസിയും മൊബൈലുകളുമായി വയർലെസായി കൈമാറ്റം ചെയ്യുതിന് എച്ച്പി ക്യുക്ഡ്രോപ് വഴി സാധിക്കും

11-ാം തലമുറ ഇന്റൽ കോർ പ്രോസസറു എൻവിഡിയ ജിഇഫോഴ്സ് ജിടിഎക്സ് 1650 ടിഐ മാക്സ്-ക്യു ഡിസൈൻ ഗ്രാഫിക്സും ഉള്ളതാണ് എച്ച്പി എൻവി 14. വേഗത്തിലുള്ള റെൻഡറിങും സുഗമമായ പ്ലേബാക്കും മൾട്ടിടാസ്‌കിങും ഇതുമൂലം സാധ്യമാകുന്നു. പശ്ചാത്തലശബ്ദങ്ങൾ ഒഴിവാക്കുന്ന എഐ നോയ്സ് റിമൂവൽ ഉള്ളതുകൊണ്ട് എച്ച്പി എൻവി 14 ഉപയോഗിച്ച് തടസ്സങ്ങളില്ലാതെ വിഡിയോകൾ റെക്കോഡ് ചെയ്യാനും കോളുകൾ നടത്താനും വിർച്വൽ പരിപാടികൾ സംഘടിപ്പിക്കാനും സാധിക്കും.

ക്രിയേറ്റീവ് ജോലികളിലേർപ്പെടുന്നവർക്കും കണ്ടന്റ് ക്രിയേറ്റേഴ്സിനുമായി 'എച്ച്പി ക്രിയേറ്റേഴ്സ് ഗാരേജ്' എന്ന പേരിൽ എച്ച്പി ഒരു കൂട്ടായ്മയും അവതരിപ്പിച്ചു. ഇതിലൂടെ ഉപഭോക്താക്കൾക്ക് ഇന്ത്യയിലെമ്പാടുമുള്ള വിദഗ്ധരുമായി സഹകരിക്കുന്നതിനും തങ്ങളുടെ നൈപുണ്യങ്ങൾ മറ്റുള്ളവരുമായി പങ്കു വയ്ക്കുന്നതിനും വേദിയൊരുക്കുന്നു. എച്ച്പി എൻവി ഉത്പങ്ങൾ എച്ച്പി വേൾഡ് സ്റ്റോറുകളിലും വലിയ റീട്ടെയിൽ ഔട് ലെറ്റുകളിലും പ്രമുഖ ഇകൊമേഴ്സ് സൈറ്റുകളിലും മൾട്ടി ബ്രാൻഡ് ഔട് ലെറ്റുകളിലും ലഭ്യമാണ്. കൂടാതെ, എച്ച്പി എൻവി വാങ്ങുമ്പോൾ 4230 രൂപയുടെ അഡോബിന്റെ 20+ ക്രിയേറ്റീവ് സോഫ്റ്റ്‌വെയറുകളും നൽകുന്ന ഒരു മാസത്തെ ഓഫറും ഉണ്ടായിരിക്കും. മറ്റ് ഏതെങ്കിലും എച്ച്പി ലാപ്ടോപ് എക്സ്ചേഞ്ച് ചെയ്താൽ 15,000 രൂപ വരെ ഇളവും ലഭിക്കും.