- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
മെൽബണിലെ ലോക്ക്ഡൗൺ സെപ്റ്റംബർ രണ്ട് വരെ നീട്ടി; രണ്ടാഴ്ചത്തേക്ക് കൂടി കർശന നിയന്ത്രണം ഏർപ്പെടുത്തിയത് കേസുകൾ കുറയാത്ത സാഹചര്യത്തിൽ; ഡാർവിനും ലോക്ക്ഡൗണിൽ; സിഡ്നിയിലും സ്ഥിതി ആശങ്കാ ജനഹം
മെൽബൺ മെട്രോപൊളിറ്റനിൽ രാത്രി 11:59 മുതൽ പ്രാബല്യത്തിൽ വരുന്ന മാറ്റങ്ങളിൽ രാത്രി കർഫ്യൂവും കർശനമായ വ്യായാമ നിയന്ത്രണങ്ങളും അടക്കം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു.സംസ്ഥാനത്ത് കേസുകൾ കുറയാത്ത സാഹചര്യത്തിൽ ലോക്ക്ഡൗൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാനാണ് തീരുമാനം. സെപ്റ്റംബർ 2 രാത്രി 11:59 വരെ ഈ നിയന്ത്രണങ്ങൾ നിലനില്ക്കും.
രാത്രി 9:00 മുതൽ പുലർച്ചെ 5:00 വരെ മെൽബണിലുള്ളവർക്ക് പരിമിതമായ കാരണങ്ങളല്ലാതെ വീട് വിടാൻ കഴിയില്ല. അത്യാവശ്യ ജോലിക്കാർക്ക് ജോലിക്ക് പോകാനായി വീട് വിട്ട് പോകാൻ കഴിയും.രാത്രി 11:59 വരെ കർഫ്യൂ നിയമപരമായി പ്രാബല്യത്തിൽ വരില്ലെങ്കിലും, ഇന്ന് രാത്രി മുതൽ നീരിക്ഷണം ശക്തമാകും. മാത്രമല്ല, തൊഴിലിടങ്ങളിലേക്ക് പോകാൻ വർക്ക് പെർമിറ്റും നിർബന്ധമാക്കി. കൂടാതെ പ്ലെഗ്രൗണ്ടുകളും അടയ്ക്കും.
ന്യൂ സൗത്ത് വെയിൽസിൽ 478 പുതിയ പ്രാദേശിക കോവിഡ് ബാധ സ്ഥിരീകരിച്ചു. എട്ട് മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു.വിക്ടോറിയയിൽ 22 പ്രാദേശിക വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതിൽ എട്ട് പേർ സമൂഹത്തിൽ സജീവമായിരുന്നു.സംസ്ഥാനം പൂർണമായും ലോക്ക്ഡൗൺ ചെയ്ത് രണ്ട് ദിവസങ്ങൾ പിന്നിടുമ്പോഴാണ് കേസുകൾ വീണ്ടും കുതിച്ചുയർന്നത്.
കേസുകൾ കൂടി വരുന്ന സാഹചര്യത്തിൽ ജനങ്ങൾ നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ 18,000 പൊലീസുകാരെയും 1,800 പ്രതിരോധസേനാംഗങ്ങളെയും സിഡ്നിയിലെ നിരത്തുകളിൽ വിന്യസിക്കുമെന്ന് പൊലീസ് കമ്മിഷണർ മൈക്ക് ഫുള്ളർ അറിയിച്ചു.
സിഡ്നിയിൽ നിന്നുള്ള ഒരു രോഗബാധിതർ ഡാർവിൻ എത്തിയതിന് പിന്നാലെ ഗ്രെയ്റ്റർ ഡാർവിൻ, കാതറിൻ പ്രദേശങ്ങൾ ലോക്ക്ഡൗൺ ചെയ്യാൻ തീരുമാനിച്ചു.ഇന്ന് (തിങ്കളാഴ്ച) ഉച്ചക്ക് ഡാർവിൻ സമയം പന്ത്രണ്ടര മുതൽ വ്യാഴാഴ്ച ഉച്ചവരെയാണ് ലോക്ക്ഡൗൺ.