സെൻട്രൽ ഹാമിൽട്ടൺ പാതകളിലെ നൂറുകണക്കിന് ഉപയോഗശൂന്യമായ ഓൺ-സ്ട്രീറ്റ് കാർ പാർക്കുകൾ താമസിയാതെ മുഴുവൻ ദിവസത്തെ പാർക്കിങ് സ്ഥലങ്ങളായി ഉപയോഗിക്കും.ഹാമിൽട്ടൺ സിറ്റി കൗൺസിൽ പ്ലാൻ പ്രകാരം, ലിവർപൂൾ സെന്റ്, ഹാർവുഡ് സെന്റ്, നിസ്‌ബെറ്റ് സെന്റ്, ക്ലാരൻസ് സെന്റ്, നോക്‌സ് സെന്റ്, ഗ്രാൻഥം സെന്റ് എന്നിവിടങ്ങളിലെ ഏകദേശം 175 പാർക്കിങ് സ്ഥലങ്ങൾ യാത്രക്കാർക്കായി നല്കും.

എന്നാൽ ഇവിടെങ്ങളിലെ പാർക്കിങിന് പണം അടക്കേണ്ടതായി വരും.തുടക്കത്തിൽ 6 ഡോളർ ചെലവാകുമെന്നാണ് വിലയിരുത്തൽ., കൂടാതെ ഒരു ആപ്പ് ഉപയോഗിച്ച് പണമടയ്ക്കാനും കഴിയും. ഈ സ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ ലൈസൻസ് പ്ലേറ്റ്-റെക്കഗ്‌നിഷൻ ടെക്‌നോളജിയോടുകൂടിയ റോവിങ് വാഹനം നിരീക്ഷിക്കും, പുതിയ സംവിധാനത്തിന്റെ ദുരുപയോഗം ഇല്ലെന്ന് ഉറപ്പുവരുത്താനാണ് ഇത്.

പാർക്കിങ് സ്ഥലങ്ങളുടെ ആസൂത്രിതമായ പുനർരൂപകൽപ്പന ചൊവ്വാഴ്ച ഹാമിൽട്ടൺ സിറ്റി കൗൺസിലിന്റെ ഇൻഫ്രാസ്ട്രക്ചർ ഓപ്പറേഷൻ കമ്മിറ്റിയുടെ അംഗീകാരത്തിന് മുമ്പായി വരും. ഹിയറിംഗുകൾക്കും എൻഗേജ്‌മെന്റ് കമ്മിറ്റിക്കും അംഗീകരിക്കുന്നതിന് മുമ്പായാണ് ഇത് അംഗീകാരത്തിന് എത്തുക.

നഗരത്തിലെ പാർക്കിംഗിൽ നിന്നുള്ള വരുമാനം 400,000 ഡോളർ വർദ്ധിപ്പിക്കുന്നതിനുള്ള കൗൺസിലിന്റെ പദ്ധതിയുടെ ഒരു കേന്ദ്ര പ്ലാനാണ് കമ്മ്യൂട്ടർ പാർക്കിങ് പ്ലാൻ.യാത്രക്കാരുടെ പാർക്കിങ് പട്ടികയിൽ 75 പാർക്കിങ് സ്ഥലങ്ങൾ കൂടി ചേർക്കാൻ കൗൺസിൽ പദ്ധതിയിടുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.