കുവൈറ്റ്: ഇന്ത്യൻ ഇസ്ലാഹി മദ്രസ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. പ്രവാസലോകത്തെ ഓരോ പൗരനും ഇന്ത്യയുടെ അംബാസഡർമാരാണെന്നു ഉത്ഘാടന പ്രസംഗത്തിൽ പ്രിൻസിപ്പൽ അബൂബക്കർ സിദീഖ് മദനി പറഞ്ഞു. വിദ്യാർത്ഥി സമൂഹം നാനാത്വത്തിൽ ഏകത്വം അടിസ്ഥാനമാക്കി ഇന്ത്യയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണമെന്നും ദേശസ്‌നേഹം എപ്പോഴും ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ പതാക വരക്കൽ, ദേശിയ ഗാന ആലാപനം, ക്വിസ് എന്നീ മത്സര പരിപാടികളിൽ വിദ്യാർത്ഥികൾ പങ്കെടുത്തു. വിദ്യാർത്ഥികൾ ഒന്നിച്ചു ഇന്ത്യയുടെ ദേശിയ പ്രതിജ്ഞ ചൊല്ലുകയും ദേശിയ ഗാനം ആലപിക്കുകയും ചെയ്തു. വിദ്യാഭ്യാസ സെക്രെട്ടറി അനസ് മുഹമ്മദ് സ്വാഗതവും, ഇർഷാദ് എടപ്പാൾ, സഹല മർസൂഖ്, ലബീബ മുഹ്സിൻ എന്നിവർ പരിപാടികളും നിയന്ത്രിച്ചു.